Saturday, November 30, 2024
HomeKerala'പ്രവാചകന്റേത് സഹോദര്യത്തിന്റെ സന്ദേശം'- എൻ.കെ.പ്രേമചന്ദ്രൻ.

‘പ്രവാചകന്റേത് സഹോദര്യത്തിന്റെ സന്ദേശം’- എൻ.കെ.പ്രേമചന്ദ്രൻ.

'പ്രവാചകന്റേത് സഹോദര്യത്തിന്റെ സന്ദേശം'- എൻ.കെ.പ്രേമചന്ദ്രൻ.

നൗഷാദ് ആലവി.
പാലക്കാട്: വിദ്വേഷവും അസഹിഷ്ണുതയും ഭരണഭാഷയായ പുതിയ കാലത്ത് മാനവികത വിളംബരം ചെയ്യുന്ന പ്രവാചക സന്ദേശം സമകാലിക സമൂഹത്തിൽ കൂടുതൽ പ്രസക്തമാണെന്നും അപരിഷ്കൃത സമൂഹത്തെ മാതൃകാപരമായ വളർത്തിയെടുത്ത പ്രവാചക ജീവിതം സകല മേഖലകളിലേക്കും വഴി വെളിച്ചമാണെന്നും
മുൻ മന്ത്രി എൻ.കെ.പ്രേമചന്ദ്രൻ എം.പി.അഭിപ്രായപ്പെട്ടു.
മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ മാനവികത ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റെ പ്രവാചക സന്ദേശം ഉയർപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
“പ്രവാചക സന്ദേശം സമകാലിക ജീവിതത്തിൽ”
ചർച്ചാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ സംഗമം ഉദ്ഘാടനം ചെയ്തു.
‘വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും സഹിഷ്ണുതയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനാണ് പ്രവാചക ചര്യ നമ്മോട് ആവശ്യപ്പെടുന്നത്.
വർഗീയ ശക്തികൾക്കെതിരെ മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛിദ്ര ശക്തികൾ മനുഷ്യർക്കിടയിൽ മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും സാമൂഹിക രംഗത്ത് പ്രവാചകൻ കാണിച്ച മാതൃക പിൻപറ്റാൻ ശ്രമിച്ചാലേ സമകാലിക ലോകം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്നും സമാനതകളില്ലാത്ത മനുഷ്യ വിമോചകനാണ് പ്രവാചകനെന്നും ബഹുസ്വരതയെ മനോഹരമായി ഉൾക്കൊള്ളാനുള്ള പാoമാണ് അത് പകർന്നു നൽകുന്നതെന്ന്.
പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡണ്ട് ടി.മുഹമ്മദ് വേളം സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.പി. യൂനുസ് സ്വാഗതവും പ്രോഗ്രാം കൺവീനർഎം.ദിൽഷാലി നന്ദിയും പറഞ്ഞു.
ഫോട്ടോ : ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച പ്രവാചക സന്ദേശം സമകാലിക ജീവിതത്തിൽ എന്ന തലകെട്ടിൽ നടന്ന ചർച്ചാ സംഗമത്തിൽ മുഖ്യ പ്രഭാഷണം : എൻ. കെ. പ്രേമചന്ദ്രൻ എം.പി സംസാരിക്കുന്നു…

 

RELATED ARTICLES

Most Popular

Recent Comments