ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:എയിഡ്സ് ബോധവത്ക്കരണത്തിനായി മലപ്പുറത്ത് ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഫ്ളാഷ് മോബില്‍ പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു അപവാദപ്രചാരണം.
കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്ളീല പദപ്രയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇവര്‍ക്കെതിരെ ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി അനസ് പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്കര്‍ ഫരീഖ് തുടങിയവരുടെ ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ നിന്നുള്ള പരാമര്‍ശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തില്‍ വനിത കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍ അഭിപ്രായപ്പെട്ടിരുന്നു.