മിലാല്‍ കൊല്ലം.
ചെറുപ്പത്തിൽ അമ്മാമ്മയുടെ കൂട എവിടെയേങ്കിലും പോകണം. അങ്ങനെ പോയിട്ടുള്ളവർക്ക് ഒരുപാട് പറയാൻ കാണും.
ഞാനും അമ്മാമയും കൂടി ഒരുപാട് സ്തലങ്ങളിൽ പോയിട്ടുണ്ട്. അമ്മാമ്മയുടെ മൂത്ത മകളുടെ വീട്ടിൽ പോകണമെങ്കിൽ രണ്ട് ബസ്സും കയറണം പിന്നെ കുറേ നടക്കുകയും വേണം. ബസ്സിൽ കയറിയാൽ അമ്മാമ്മയുടെ അടുത്ത് തന്നെ നിൽക്കും. എന്നാലും കണ്ടക്റ്റർ വന്നു എന്നോട് റ്റിക്കറ്റ് ചോദിക്കും ഞാൻ പറയും അമ്മാമ്മയെടുക്കും.
അപ്പോ ചോദിക്കും ഏതാ അമ്മാമ്മ? ഞാൻ അമ്മാമ്മയേ തൊട്ടു കാണിക്കും.
കണ്ടക്റ്റർ അമ്മാമയോട് പയ്യനു റ്റിക്കറ്റ് എടുക്കണം.
അപ്പോ അമ്മാമ്മ ഏത് പയ്യൻ?
കണ്ടക്റ്റർ ഈ പയ്യൻ. അമ്മാമ്മ ആ എന്റെ കൂട പയ്യനൊന്നുമില്ല. ഞാൻ അമ്മാമ്മാാ. പോ ചെറുക്ക എന്നെ നീ അമ്മാമന്നൊന്നും വിളിക്കണ്ട.
എങ്ങനെങ്കിലും വീട്ടിൽ വരും ഞാൻ ദേക്ഷിച്ച് പറയും ഇനി മേലാൽ അമ്മാമ്മയുടെ കൂടെ എങ്ങും പോകാനില്ല. പിന്നെയും എവിടെങ്കിലും പോകണമെങ്കിൽ കൊണ്ടു പോകും.
ഒരിക്കൽ അപ്പച്ചിയുടെ വീട്ടിൽ പോകുന്നു അമ്മാമ്മയുടെ കൂടെ. നടന്നാണു പോകുന്നത്. ഉമയനെല്ലൂർ വയലിൽ രണ്ട് പുഴ കടക്കണം മൊത്തത്തിൽ കുറച്ച് ദൂരം നടക്കണം. അങ്ങനെ അമ്മാമ്മയും ഞാനും കൂടി രണ്ടു പുഴയും കടന്ന് അപ്പുറത്തു ചെന്നപ്പഴേക്കും എന്റെ നിക്കർ നനഞ്ഞ് ഒരു പരുവം ആയി. ഉടൻ അമ്മാമ്മ നനഞ്ഞ നിക്കർ ഇട്ടു നടന്നാൽ പനി പിടിക്കും അതിഞ്ഞ് ഊരു പിഴിഞ്ഞ് ഉണക്കിയിട്ടേ ഇടാവു എന്ന് പറഞ്ഞ് എന്റെന്നുരിഞ്ഞ് വാങ്ങി. അപ്പോഴേക്കും അപ്പച്ചിയുടെ വീട്ടിൽ എത്തി.
അപ്പച്ചിയുടെ വീട്ടിൽ 4 ചേച്ചിമാരാ എങ്കിലും നിക്കറില്ലാതെ അങ്ങൊട്ട് ചെല്ലാൻ ഒരു നാണക്കേട്. ഞാൻ ഒരു തെങ്ങിന്റെ ചുവട്ടിൽ മറഞ്ഞു നിൽക്കുകയാ. അമ്മാമ്മ അങ്ങ് കയറി വീട്ടിലേയ്ക്ക് പോകുകയും ചെയ്തു. എന്നിട്ട് അവരോട് പറയുകയും ചെയ്തു ഹരിലാൽ ഒണ്ട് കൂടെ. അവർ ഓരോരുത്തരായി വന്ന് നോക്കാൻ തുടങ്ങി. ഞാൻ അവർ നോക്കുന്നതിനു അനുസരിച്ച് തെങ്ങിന്റെ മറവിൽ ഒളിക്കുകയാണു. ഇങ്ങനെ എന്തെല്ലാം അനുഭവങ്ങളാണു അമ്മാമ്മയിൽ നിന്ന് കിട്ടിയിട്ടുള്ളത്.