മിലാല്‍ കൊല്ലം.
തനി നിറം മുൻപ് ഉണ്ടായിരുന്ന ഒരു പത്രമാ.
ആ പത്രം നിന്നു പോയേങ്കിലും അതു പോലുള്ള ആൾക്കാർ ഇപ്പോഴും നാട്ടിൽ ഉണ്ട്. കുറച്ച് പഴയതാണു. ഒരു ഹർത്താൽ ദിവസം കടകൾ എല്ലാം അടച്ചിരിക്കുന്നു.
മയ്യനാട് ചന്തമുക്കിൽ ഒരു കടയുടെ മുന്നിൽ ഞങ്ങൾ എല്ലാവരും കൂടി തമാശ പറഞ്ഞിരിക്കുന്നു. അപ്പോ ദൂരേന്ന് വരുന്ന ഒരാളിനെ കണ്ടിട്ട് ഞങ്ങളുടെ കൂടിരിക്കുന്ന ഒരാൾ ഡേയ് ഇല്ല ലവരു വരുന്നുണ്ട്. അപ്പോ എല്ലാവരും നിശബ്ദമായി എന്നിട്ട് ഒരാൾ ഇവരിഞ്ഞ് അടുത്ത് വരാറായപ്പോൾ അവർ കേൾക്കത്തക്ക ഉച്ചത്തിൽ ഡാ നിങ്ങൾ അരിഞ്ഞില്ലെ? ഇല്ല ലവൻ ലവളയും അടിച്ചുകൊണ്ട് പോയി.
അപ്പോ വേറോരാൾ അത് അവനു അറിയാമായിരുന്നു ഇന്ന് രാവിലെ കൊണ്ട് പോയാൽ വണ്ടിയും വള്ളവും ഒന്നുമില്ലാത്തത് കൊണ്ട് തിരക്കി ആരും വരില്ലാന്ന്.
വരുന്നവർ ഇത് കേട്ടപ്പഴേ അവിടെ ഒന്ന് താറി. നടത്ത അങ്ങ് പതുക്കയാക്കി പറഞ്ഞു തീരുന്നതുവരെ. എല്ലാം പറഞ്ഞു തീർന്നപ്പോൾ നടത്ത വേഗത്തിൽ ആക്കി. അപ്പോ നമ്മുടെ കൂടെ ഉള്ള ഒരാൾ. ഇനി അവർ ഇതെല്ലാം പിടിച്ചെടുത്തോ എന്നറിയാൻ ഒന്ന് റീ അടിച്ച് നോക്കും പിന്നെ അവർ കൊടുക്കണ്ട ഇടത്ത് കൊടുത്തു കൊള്ളും.