ജോണ്‍സണ്‍ ചെറിയാന്‍.
ഹുബ്ളി : കര്‍ണാടകയില്‍നിന്നുള്ള ഒന്നര വയസ്സുകാരനാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. കുരങ്ങുകളോടുള്ള സ്നേഹമാണ് ഹുബ്ളി അല്ലാപുരില്‍ നിന്നുള്ള ബാലനെ താരമാക്കുന്നത്. മറ്റു കുട്ടികളില്‍നിന്ന് വ്യത്യസ്തമായി കുഞ്ഞിന്റെ കളി കുരങ്ങന്മാരോടൊപ്പമാണ്.
ആറുമാസം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ് കുരങ്ങുകള്‍ക്കൊപ്പമുള്ള കുഞ്ഞിന്റെ കൂട്ട്. രാവിലെ ആറിനുതന്നെ ഹുബ്ളി ബോയിയെ തേടി വാനരസേനയെത്തും. പിന്നെ അവയെ ഊട്ടുന്നതും എല്ലാം ഒന്നര വയസ്സുകാരനാണ്്. കുഞ്ഞ് ഉണരാന്‍ വൈകിയാല്‍ കുരങ്ങിന്‍ക്കൂട്ടമെത്തി ഉണര്‍ത്തുമത്രെ.
ഇതുവരെ ഒരിക്കല്‍പ്പോലും കുരങ്ങന്മാര്‍ കുഞ്ഞിനെ ആക്രമിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയാണ് ബാലന്റെ കുരങ്ങു സ്നേഹത്തിന്റെ കഥ പുറത്തുവിട്ടത്.