Friday, November 22, 2024
HomeCinemaഎന്നെ കരയിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടണ്ടാ ; മാധ്യമപ്രവര്‍ത്തകന് കാവ്യ മാധവന്റെ മറുപടി.

എന്നെ കരയിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടണ്ടാ ; മാധ്യമപ്രവര്‍ത്തകന് കാവ്യ മാധവന്റെ മറുപടി.

എന്നെ കരയിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടണ്ടാ ; മാധ്യമപ്രവര്‍ത്തകന് കാവ്യ മാധവന്റെ മറുപടി.

ജോണ്‍സണ്‍ ചെറിയാന്‍.
25ന് ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാര്‍ഷികമായിരുന്നു. ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടജോഡികളായിരുന്ന ഇവരെ കുറിച്ചുള്ള ഗോസിപ്പുകളും രണ്ടാം വിവാഹവും നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളും എല്ലാം മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു.

വിവാഹ വാര്‍ഷിക ദിവസം ആശംസകള്‍ അറിയിക്കാന്‍ വിളിച്ചവരുടെ കൂട്ടത്തില്‍, ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ചാനലുകള്‍ വിവാഹവര്‍ഷിക ദിവസം കാവ്യയുടെ ഒരു കമന്റിനായി താരത്തെ വിളിച്ചിരുന്നു. വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്ബോള്‍ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു.

നിങ്ങള്‍ ലൈവിനിടെ വിളിച്ച്‌ വിവാഹ വാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച്‌ ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും. വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല.
ആ പരിപാടി ഇനി നടക്കില്ല എന്നും കാവ്യ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

Most Popular

Recent Comments