മിലാല്‍ കൊല്ലം.
വളരെ വർഷങ്ങൾക്ക് മുൻപേ തുടങ്ങിയ ശത്രുതയാണു ഈ പരുന്തും കോഴിയുമായി.
ഒരിക്കൽ ഒരു സൂചി കൊണ്ടുവന്ന് കോഴിയുടെ കയ്യിൽ സൂക്ഷിക്കാൻ കൊടുത്തു. കുറേ കാലം കഴിഞ്ഞ് പരുന്തിനു സൂചിയുടെ ഒരു ആവശ്യം വന്നു. അങ്ങനെ പരുന്ത് നേരേ വന്ന് കോഴിയോട് സൂചി ചോദിച്ചു. പ്രായമായ കോഴിയായത് കൊണ്ട് എവിടെയാണു സൂചി വച്ചതെന്ന് കോഴി മറന്ന് പോയി. കോഴി അങ്ങോട്ടും ഇഞ്ഞോട്ടും നടന്ന് ചികയാൻ തുടങ്ങി. വല്ല രക്ഷയും ഉണ്ടോ? സൂചി അവിടയെങ്ങാണം ഇരിക്കുന്നാ. ഒടുവിൽ പരുന്ത് പറഞ്ഞു എന്ന് നീ എനിക്ക് എന്റെ സൂചി തരുന്നു അന്ന് വരെ നിന്റെ കുഞ്ഞുങ്ങളെ എവിടെ കണ്ടാലും ഞാൻ കൊണ്ടു പോകും
. അങ്ങനെ അന്ന് തുടങ്ങിയതാ കോഴിയുടെ ചികയൽ.
ഇതുപോലെ വേറേ ഒരു കൂട്ടർ ഉണ്ട് ഉണക്ക് കാലം വരുമ്പോൾ കടം വേടിച്ച് അടിപൊളിയായിട്ട് ജീവിക്കും. പിന്നെ മഴക്കാലമാകുമ്പോൾ അങ്ങോട്ട് കരച്ചിൽ തുടങ്ങും.
ഞങ്ങളുടെ വീട് വയലിനടുത്തായതു കൊണ്ട് നല്ലവണ്ണം കേൾക്കാം. തവളകൾ. ഒരെണ്ണം അവിടെയിരുന്നുകൊണ്ട് ചോദിക്കും – വേടിച്ചാൽ കൊടുക്കണ്ടേ? അപ്പോൾ അപ്പുറത്തിരുന്നുകൊണ്ട് മറ്റൊരു തവള- കൊടുക്കണം. അങ്ങനെ ഓരോന്ന് ഓരോ വശത്ത് നിന്ന് ചോദ്യവും മറുവശത്ത് നിന്ന് ഉത്തരവും. വേടിച്ച കൊടുക്കണ്ടേ ? കൊടുക്കണം. വേടിച്ചാ കൊടുക്കണ്ടേ? കൊടുക്കണം. വേടിച്ചാ കൊടുക്കണ്ടേ? കൊടുക്കണം. പിന്നൊരു ബഹളമാണു. ഇതൊക്കേയാണു ഒരു ഗ്രാമത്തിന്റെ അന്തരീക്ഷം.