നസീബ് കടന്നമാന്ന.
തിരൂർക്കാട് : അനീതികൾ പെരുകി കൊണ്ടിരിക്കുന്ന ഇക്കാലത്ത് നീതി പൂക്കും കാലത്തിനായി പൊരുതണമെന്നും അതിനാണ് എസ്.ഐ.ഒ ഇന്ത്യയിൽ നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നതെന്നും എസ്.ഐ.ഒ അഖിലേന്ത്യ ശൂറാ അംഗം അലിഫ് ഷുക്കൂർ. എസ് ഐ ഒ മങ്കട ഏരിയ സമ്മേളനം തിരൂർക്കാട് നസ് റ കോളേജിൽ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക ദർശനത്തെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്ന സംഘമാണ് എസ് ഐ ഒ എന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. എസ്.ഐ.ഒ മങ്കട ഏരിയ പ്രസിഡൻ്റ് അഫ്സൽ ഹുസൈൻ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി.റുക് സാന, എസ്.ഐ.ഒ ജില്ല വൈസ് പ്രസിഡൻ്റ് നഈം മാറഞ്ചേരി എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ , ജി.ഐ.ഒ ഏരിയ പ്രസിഡൻ്റ് അദീബ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി അബ്ദുല്ല മങ്കട എന്നിവർ സംബന്ധിച്ചു. എസ് ഐ ഒ ഏരിയ സെക്രട്ടറിയേറ്റംഗം മുസ്തഫ സ്വാഗതവും സമ്മേളന കൺവീനർ ഫഹീം നന്ദിയും പറഞ്ഞു.
—————————
ഫോട്ടോ കാപ്‌ഷൻ: എസ് ഐ ഒ മങ്കട ഏരിയ സമ്മേളനം തിരൂർക്കാട് നസ് റ കോളേജിൽ അഖിലേന്ത്യ ശൂറാ അംഗം അലിഫ് ഷുക്കൂർ ഉദ്‌ഘാടനം ചെയ്യുന്നു.