ആവശ്യമുള്ള സാധനങ്ങള്‍
മട്ടണ്‍ – 1 കിലോ
സവാള – 2 തക്കാളി
പച്ചമുളക് – 3
തേങ്ങാപ്പാല്‍ – 1 1/2 കപ്പ്
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 1
മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
ഗ്രാമ്പൂ – 4
കറുകപട്ട – 1 കഷണം
പെരുംജീരകം – 1 ടീസ്പൂണ്‍
കറിവേപ്പില – പാകത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ – പാകത്തിന്,
മല്ലിയില – ആവശ്യത്തിന്
പുതിനയില – ആവശ്യത്തിന്
വേണമെങ്കില്‍ നെയ്യ് കളയാൻ ഒരു ഉരുളക്കിഴങ്ങ് മുറിച്ചിടുക ,അത് അധികമുള്ള ആട്ടിറച്ചിയിലെ നെയ്യ് വലിച്ചെടുത്തോളും.
പാകം ചെയ്യുന്നവിധം:
മട്ടണ്‍ മുറിച്ചു കഷണങ്ങളാക്കി നാരങ്ങനീരിൽ വൃത്തിയായി കഴുകി എടുക്കുക വെള്ളം പിഴിഞ്ഞ് കിഴുത്തപ്പാത്രത്തില്‍ ഇട്ട് വാലിച്ചെടുക്കുക. പൊടി ചേരുവകളും ഇഞ്ചി, വെളുത്തുള്ളി, കറുകപട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവ,യെല്ലാം നന്നായി അരയ്ക്കുക. എണ്ണ ചൂടാക്കി സവാള വഴറ്റുക . എന്നിട്ട് തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. അതിനുശേഷം അരച്ചുവച്ചിരിക്കുന്ന ചേരുവയും ചേര്‍ക്കുക . ബ്രൌണ്‍ നിറമാകുമ്പോള്‍ മട്ടണ്‍ കഷണങ്ങള്‍ ചേര്‍ക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.ഒന്ന് നന്നായി കുറുകി വെന്തതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക. ( തേങ്ങ പാലിന് പകരം തേങ്ങ വറുത്തു അരച്ച് ചേര്ക്കാവുന്നതാണ്) ചൂടുള്ളപ്പോൾ തന്നെ ഒന്നു രണ്ടു പുതിനയില, കുറച്ചു മല്ലിയില, കൂടി ചേര്‍ക്കുക. രുചികരമായിരിക്കും ഈ മട്ടണ്‍ കറി.