Monday, September 9, 2024
HomeCoockingചിക്കെണ്‍ ഡം ബ്ലിങ്ങ്സ്.

ചിക്കെണ്‍ ഡം ബ്ലിങ്ങ്സ്.

കാത്തു മാത്യൂസ്
ആവശ്യമുള്ള ചേരുവകകൾ.
ഡം ബ്ലിങ്ങ്സു റാപ്പർ ,അതിനു വേണ്ട സാധനങ്ങൾ.
കാല്കിലോ ഓൾ പർപസ് പൊടി അഥവാ
സെൽഫ് റൈസിംഗ് ഫ്ലോര് (അപ്പോൾ ബെകിംഗ് സോഡാ ചേര്ക്കേണ്ട )
അല്ലെങ്കിൽ ഗോതബ് പൊടി കുഴയ്ക്കുന്നതിനു വേണ്ടി
ഒരു സ്പൂണ്‍ ബെകിംഗ് സോഡാ
അരകിലോ ചിക്കെണ്‍
അര കപ്പു ഗ്രീൻ കാബേജ്
ഗ്രീൻ ഒണിയൻ (chives )ഒരു ചെറിയ കെട്ടു
പച്ചമുളക് ഒന്ന്
കാൽ ടീസ്പൂണ്‍ കുരുമുളകുപൊടി
ഒരു ഗ്രാമ്പൂ
വെളുത്തുള്ളി ഒരല്ലി
കാരറ്റ്‌ ഒന്ന്
ഒരു ചെറിയ കഷണം ഇഞ്ചി
ആവശ്യത്തിനുള്ള ഉപ്പു
 സോയ സോസു.
ചിക്കെണ്‍ എല്ലിലാതെ വേവിച്ചു നല്ലപോലെ മിൻസ് ചെയ്തു എടുക്കുക ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചതിനു ശേഷം പൊടിയ്യായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി കാരറ്റ് ,കാബേജുംചേർത്തു വേവിച്ചു വെക്കുക വെള്ളം തീരെ പാടില്ല .ഇനി വേവിച്ചു പൊടിയായി വെച്ച ചിക്കെണ്‍ ഇടാം രണ്ടും കൂടി കൂട്ടി യോജിപ്പിച്ചതിനു ശേഷം അരിഞ്ഞ ഗ്രീൻ ഒണിയനും കൂടി ചേര്ക്കാം കാരണം ഗ്രീൻ ഒണിയനു തീരെ വേവ് വേണ്ട.
പൊതിയാൻ വേണ്ടിയുള്ള റാപ്പർ.
ഓൾ പർപസ് പൌഡർ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡയുംപാകത്തിന് ഉപ്പുംവെള്ളവും ചേർത്ത് നല്ലതുപോലെ ചപ്പാത്തി ഉണ്ടാക്കുന്ന രീതിയിൽ കുഴക്കുക , അരമണിക്കൂർമൂടി വെച്ചതിനു ശേഷം ചെറിയ ഉരുള ക ൾ ആയിഉരുട്ടി എടുത്തു അതിനെ അഞ്ചര സെന്റി മീറ്റർ വട്ടത്തിൽ പരത്തുക ഈ ഓരോ പരത്തി വെച്ച റാപ്പറിലേക്കും ഓരോ സ്പൂണ്‍ തയ്യാറാ ക്കി വെച്ച മിശ്രിതം എടുത്തു മദ്ധ്യത്തിൽ വെച്ചു ചിത്രത്തിൽ കാണുന്ന പോലെ വെള്ളം തൊട്ടു കൂട്ടി മടക്കുക.
നിങ്ങള്ക്ക് വറുത്തെടുത്ത അല്ലെങ്കിൽ മൊരിഞ്ഞ ഡം ബ്ലിങ്ങ് ആണ് വേണ്ടത് എന്ന് തോന്നുവെങ്കിൽ എടുത്തു വെച്ച ഡം ബ്ലിങ്ങ്സു എടുത്തു പാനിൽ രണ്ടുസ്പ്പൂണ്‍ എണ്ണ കൂടി ഒഴിച്ചതിനു ശേഷം തിരിച്ചും മറിച്ചും ഇട്ടു സ്വര്ണ നിറം ആവുന്നത് വരെ വേവിച്ചു എടുക്കുക ഇനി ആവിയിൽ വേവിച്ച താണെങ്കിൽ അപ്പ ചെമ്പിൽ വെച്ച് ആവികയറ്റി എടുക്കുക അതു മ ല്ലെങ്കിൽഇനി തിളപ്പിച്ച വെള്ളത്തിൽ പതുക്കെ ഈ ഓരോന്നും ഇട്ടു ഒട്ടി പിടിക്കാതെ മറിച്ചും തിരിച്ചും ഇട്ട് വേവിചു എടുക്കാം ഇനി വെള്ളം കൂടാതെ കോരിയെടുത്തു പാത്രത്തിൽ മനോഹരമായി അലങ്കരിച്ചു ,സോയ സൊസോ ബ്ലാക്ക്‌ വിനാ ഗിറിലോ മുക്കി കഴിക്കുക.
മറ്റൊരു തരത്തിലും ഇത് സൂപ്പായി കഴിക്കാവുന്നതാണ് വേവിചു മിൻസ്‌ ചെയ്തെടുത്ത ചിക്കെണ്‍ ബ്രോത്തിൽ നിന്നും എല്ല് മാറ്റിയതിനു ശേഷം കാൽ കപ്പു പച്ച ഗ്രീൻ പീസ്‌,ഒരു ഉരുളകിഴങ്ങ് മുറിച്ചതു, കാല്കപ്പു മുറിച്ച കാരറ്റ് ഒരു ഗ്രാമ്പുഒരു വെളുത്തുള്ളിചതച്ചതും ഒരു കഷണം ഇഞ്ചി ചതച്ചതും യഥാക്രമത്തിൽ ഇട്ടു രണ്ടുസ്പൂണ്‍ ബട്ടെറും കാൽ ടീ സ്പൂണ്‍ കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേർത്ത് മൂടി വെച്ച് വേവിചു അതിൽ ചിക്കെണ്‍ഡം ബ്ലിങ്ങ് ഇട്ടു സൂപ്പായി കഴിക്കുകയും ചെയ്യാവുന്നതാണ് എല്ലാവരും ഉണ്ടാക്കി പരീക്ഷിക്കുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments