സാലി മാത്യു
ഇന്നത്തെ പോലെ സൌകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് നമ്മളുടെ അമ്മമാർ എല്ലാം തന്നെ എത്രയധികം കഷ്ട്ടപ്പാടുകൾ സഹിച്ചാണ് നമ്മെ പോറ്റിയിരുന്നതെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ –അവരുടെ കൈക്കൊണ്ടു അരച്ചെടുത്ത അരപ്പുകളും ചേർത്ത കറികൾ ഒക്കെ എന്തൊരു സ്വാദിഷ്ട്ടം ആയിരുന്നു.
മായങ്ങളില്ലാത്ത അരച്ചെടുത്ത ചേർത്ത് വെച്ച കറികൾ ഒക്കെ എത്ര രുചികരമായിരുന്നുവന്നു നമ്മളുടെ കുഞ്ഞുങ്ങൾക്ക് ഒന്നും ഇന്നറിയില്ല അവരൊന്നും പല നാടൻ വിഭവങ്ങളും കഴിച്ചിട്ടും കണ്ടിട്ട് പോലും ഉണ്ടാവില്ല. പക്ഷെ ഒരു പരമമായ സത്യമുണ്ട് ഇന്ന് പല ഷോപ്പുകളിലും എല്ലാവിധത്തിലുള്ള പച്ചകറികളും ലഭ്യമാണ് എന്നത് തന്നെ ഒന്ന് വെച്ച് ഉണ്ടാക്കി കൊടുത്ത് നോക്കൂ അവർക്കത് ഇഷ്ട്ടം ആവും. മറുനാട്ടിൽ ജീവിക്കുന്ന രുചി പഠിച്ചു വരുന്ന മക്കൾ ഇപ്പോൾ കടയില പോയാൽ ഓടി പോയി എടുക്കുന്നത് ഇത് പോലെയുള്ള സാധനങ്ങളിൽ ആണ്. പക്ഷെ അതൊക്കെ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നത് പലർക്കും അറിയില്ല ,കുഞ്ഞുനാളിൽ നാടും വീടും വിട്ട മക്കൾക്ക് ചിലവയെല്ലാം കാണുമ്പോൾ അദ്ഭുതമാണ് അമ്മ അതുണ്ടാക്കുമോ ഇതുണ്ടാക്കുമോയെന്നൊക്കെ ചോദിക്കും ഞാനതുകൊണ്ട് ഇപ്പോൾ പഴയ അമ്മ ചേരുവകകൾ ഓർമയിൽ നിന്നെടുത്തു ഞാനുമിന്നു മടികൂടാതെ ഓരോന്നുണ്ടാക്കാറുണ്ട്. ഇന്ന് മകനോടൊപ്പം പച്ചകറി കടയില പോയി അവിടെക്കണ്ട വാഴ ചുണ്ടിലായിരുന്നു മകന്റ്റ കണ്ണ് അതിൽ കയറി പിടുത്തമിട്ടു ഒന്ന് മതിയെന്ന് ഞാൻ പറഞെങ്കിലും ആർത്തിമൂത്തു മൂനെന്നതിൽ അവനൊതുക്കി ഞാൻ വരുമ്പോഴെക്കു ഇത് വെക്കാനെയെന്നു ഓർപ്പിച്ചു. ജോലിക്ക് പോയി പിന്നെയതിന്റ്റ് പിന്നാലെയായി ഞാനും കൈയില് കറ പറ്റുമല്ലോയെന്ന പേടിയുണ്ടായിരുന്നതുകൊണ്ട് അതൊന്നും കടയിൽ പോയാല ഞാൻ നോക്കാനേ പോവാറില്ലായിരുന്നു .എങ്കിലും പണ്ട് അമ്മ പറഞ്ഞു തന്ന ഓർമയിൽ അരിയുന്നതിന് മുൻപ് സ്വല്പം എണ്ണ കൈയിൽ തടവി ഗ്ലോവേസ് സഹായമില്ലാതെ തന്നെ ഞാൻ കുനുകുനുങ്ങനെ വാഴ ചുണ്ട് അരിഞ്ഞെടുത്തു, ,,നിങ്ങൾക്കും എന്നോട് സഹകരിക്കാം.
കുനുകുനുങ്ങനെ അരിഞ്ഞെടുത്ത വാഴ ചുണ്ട് വെള്ളത്തിലിട്ടു കഴുകി കറകളഞ്ഞു വാരിയെടുത്തു വെള്ളം തോർന്നതിനുശേഷം ഒരു സ്പൂൺ എണ്ണഎടുത്തു തിരുമി ഒരു ഈർക്കിൽ എടുത്തു അരിഞ്ഞു വെച്ച വാഴ ചുണ്ടില് പലവട്ടം ചുറ്റിച്ചു നാരുകൾ എടുത്തു മാറ്റി ,പിന്നീട് തോരൻ വെക്കുന്ന മാതിരി ചൂടായ എണ്ണയിൽ കടുക് പൊട്ടിച്ചു കാന്താരി മുളക് ചെറിയ ഉള്ളി ജീരകം വെളുത്തുള്ളി ഒരു അല്ലി തേങ്ങയും മഞ്ഞൾ പൊടിയും ചേർത്ത് ഒതുക്കി എടുത്തു വാഴകൂമ്പ് ഉപ്പും ചേർത്ത് തിരുമി പതുക്കെ ചെറു തീയിൽ ഇളക്കി കൊടുത്ത് വേവിച്ചു എടുത്തു കറിവേപ്പില യും ചേർത്ത് വാങ്ങി വെക്കുക ഇനി വാഴകൂമ്പ് കണ്ടാലൊന്നും ആരും എന്നേ പോലെ ഓടി മാറേണ്ട.. കൈയിൽകറയൊന്നും പിടിക്കില്ല ഒരിത്തിരി എണ്ണ തൂക്കണം എന്ന് മാത്രം – വേവിക്കുമ്പോൾ വെള്ളം ഒഴിക്കെണ്ടതിന്റെ ആവശ്യവും ഇല്ല എന്നുകൂടി ഓർമിപ്പിച്ചു കൊള്ളുന്നു കാരണം കഴുകി വാരുമ്പോൾ അതിൽ വെള്ളം ആവശ്യത്തിനു ഉണ്ടായിരിക്കും ,ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് പ്രമേഹം രക്തസമർദം ത്തിനു ഒക്കെ ഉത്തമ ആഹാരം ആണിത് ട്രൈ ചെയ്തു നോക്കിക്കേ.