Monday, November 25, 2024
HomeLiteratureഞാനും എന്റെ വിദ്യാരംഭവും. (അനുഭവ കഥ)

ഞാനും എന്റെ വിദ്യാരംഭവും. (അനുഭവ കഥ)

ഞാനും എന്റെ വിദ്യാരംഭവും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എന്നെയും എന്റെ പെങ്ങളയും ഹരി ശ്രീ എഴുതിച്ചത്‌ ഒരാളായിരുന്നു. ഞങ്ങളുടെ വടക്കതിൽ ദിവാൻ പേഷ്ക്കാരുടെ മകളുടെ മകൾ പൊടിയപ്പി ചേച്ചിയാണു.
പക്ഷേ എന്തെന്ന് അറിയില്ല എന്റെ തല തിരിഞ്ഞു പോയി. പക്ഷേ അമ്മ സമ്മതിക്കില്ല. അമ്മ പറയുന്നത്‌ നിന്നെ അതിനു മുൻപ്‌ ആരോ കൈ പിടിച്ച്‌ എഴുതിപ്പിച്ചു എന്നാണു.
മുൻ കാലങ്ങളിൽ കൊച്ച്‌ കുഞ്ഞുങ്ങൾക്ക്‌ ആറു മാസം ആകുമ്പോൾ ചോറു കൊടുക്കാൻ ഗുരുവായൂരും മറ്റും കൊണ്ട്‌ പോകും. പക്ഷേ അതിനും മുൻപേ ഈ കുഞ്ഞുങ്ങൾ ചോറൂണു കഴിഞ്ഞു കാണും. കാരണം അന്നത്തേ കാലത്ത്‌ കൊച്ചു കുഞ്ഞുങ്ങളെയോക്കേ അയലത്ത്‌ ഉള്ളവരും എടുത്തു കൊണ്ടു പോകും ഈ സമയം അവർ ഭക്ഷണം കഴിക്കുകയാണെങ്കിൽ കുഞ്ഞിന്റെ വായിലും വച്ചു കൊടുക്കും. അപ്പോൾ ഈ ഗുരുവായൂരും മറ്റും കൊണ്ടു പോയി ചോറുകൊടുക്കുന്നത്‌ ഒരു ചടങ്ങ്‌ മാത്രം. അത്‌ പോലെയാണെന്നാണു എന്നേ എഴുത്തിനിരുത്തിയത്‌ എന്നാണു അമ്മയുടെ പക്ഷം.
എന്തായാലും പഠിക്കുന്ന കാര്യത്തിൽ ഞാൻ മുട്ടകൾ വാങ്ങി മുന്നേറി. പെങ്ങൾ ആണെങ്കിൽ പഠിക്കുന്ന കാര്യത്തിൽ മുന്നിലും. പല സാറന്മാരും എന്നോട്‌ ചോദിച്ചുട്ടുണ്ട്‌ നീ മുട്ടയും വാങ്ങി പോകുന്നു. നിന്റെ പെങ്ങൾ സ്കൂളിൽ മുൻ നിരയിലും. ഞാൻ ഈ പറയുന്നത്‌ ഒന്നും ഒരു വിഷയം ആക്കി എടുത്തില്ല.
അങ്ങനെ പഠിക്കുന്ന കാലത്ത്‌ പൂജവെപ്പ്‌ പൂജ എടുപ്പ്‌ വന്നാൽ രണ്ടു പേരും പൂജ വയ്ക്കും. പക്ഷേ ഞാൻ പൂജ എടുക്കുന്നത്‌ പിന്നേ സ്കൂൾ തുറക്കുമ്പോൾ. എന്നാൽ പെങ്ങൾ തൊട്ട്‌ അടുത്ത ദിവസം പൂജ എടുത്ത്‌ പഠിത്തം തുടങ്ങും. അതുകൊണ്ട്‌ എനിക്ക്‌ അവളോട്‌ ദേക്ഷ്യം ആണു.
അങ്ങനെ ആറാം ക്ലാസിൽ ഞാൻ തോറ്റപ്പോൾ ഞാനും അവളും ഒരേ ക്ലാസിൽ ആയി. അപ്പോൾ പിന്നെ ടെസ്റ്റ്‌ പുസ്തകങ്ങൾ രണ്ട്‌ പേർക്കും കൂടി ഒരെണ്ണം ആയി. അന്നത്തേ കാലത്ത്‌ ടെസ്റ്റ്‌ പുസ്തകങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നത്‌ ഒരു അയ്യായിരം മീറ്റർ മാരത്തോൺ റിലേ പോലെ ആണു.
ആദ്യം കൂനിയഴികത്തേ കൊച്ചച്ചന്റെ മോൾക്ക്‌ വേടിക്കുന്ന പുസ്തകങ്ങൾ എല്ലാം അയാൾ പഠിച്ചിട്ട്‌ അതിനഡുത്ത വർഷം ആ ചേച്ചിയുടെ അനുജൻ പടിക്കും അതിനടുത്ത വർഷം ആ പുസ്തകങ്ങൾ എല്ലാം എന്റെ വീട്ടിൽ വരും. അതിനടുത്ത വർഷം ഞാൻ എന്റെ പെങ്ങൾക്ക്‌ കൊടുക്കും അങ്ങനെ ആയിരുന്നു.
അന്നോക്കേ പുസ്തകങ്ങൾ ബൈന്റെ ചെയ്യിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ചന്ദ്ര പ്രിന്റിംഗ്‌ പ്രസ്സ്‌ ആയിരുന്നു പുസ്തകങ്ങൾ ബൈന്റെ ചെയ്യുന്നതിന്റെ കേന്ദ്രം. ഇതിനിടയിൽ എന്റെ ആറാം ക്ലാസിലെ തോല്വ്വി എല്ലാം തകിടം മറിച്ചു. പക്ഷേ അന്നും ഞാൻ തോറ്റു കൊടുത്തില്ല. ഞാൻ പറഞ്ഞു എന്റെ ക്ലാസ്‌ റ്റീച്ചർ തോട്ടുംകരയിലെ സരോജിനി സാർ എന്നേ മനപ്പൂർവ്വം തോൽപ്പിച്ചതാണെന്നു.
പക്ഷേ അമ്മ അവിടെയും തോറ്റുകൊടുത്തില്ല പുസ്തകങ്ങൾ വാങ്ങൽ വെൺപാലക്കരയിലെ കൊച്ചഛന്റെ വീട്ടിലേയ്ക്ക്‌ മാറ്റി പിടിച്ചു. എന്റെ കൂടേ പഠിച്ചിരുന്ന ഹരികുമാർ എന്നേക്കാൾ ഒരു ക്ലാസ്‌ മുന്നിലേക്ക്‌ കയറി. അങ്ങനെ അടുത്ത വർഷം മുതൽ അവന്റെ പുസ്തകങ്ങൾ ഇഞ്ഞോട്ട്‌ വാങ്ങി എനിക്കും എന്റെ പെങ്ങൾക്കും കൂടി ഒരു പുസ്തകം വച്ച്‌ പഠിക്കേണ്ടി വന്നു. പത്താം ക്ലാസ്‌ വരേ.
അങ്ങനെ ഈ ഒരു പുസ്തകം ആയപ്പോൾ പൂജ വച്ചു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം അവൾ പൂജ വച്ച പുസ്തകങ്ങൾ എടുത്ത്‌ പഠിത്തം തുടങ്ങും. എനിക്കാണെങ്കിൽ അവളുടെ കൂടെ ഭയങ്കര ദേക്ഷ്യം. അന്നത്തേ കാലത്ത്‌ എന്റെ പഠിത്തം തന്നെ കാണാപ്പാഠം പഠിക്കൽ ആണു. പക്ഷേ ഒന്ന് പറയാം അന്ന് കാണാപ്പാഠം പഠിച്ചെങ്കിലും ഇന്നും അത്‌ ഓർമ്മയുണ്ട്‌.
അന്നത്തേ കാലത്ത്‌ പഠിക്കുന്നതിനെക്കാൾ പ്രാധാന്യം കൊടുത്തത്‌ സിനിമാ കാണാനും മറ്റ്‌ കളികൾക്കുമായിരുന്നു. അന്ന് അമ്മ എന്നേ ട്യൂഷൻ പഠിക്കാൻ വിടാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു. പഠി പഠി എന്ന് പറഞ്ഞു അമ്മയുടെ വാ കഴച്ചിട്ടുണ്ട്‌.
അന്ന് അമ്മ പറയുമായിരുന്നു മോനേ നിനക്കും ഒരു കാലം വരും അന്ന് നീ ഈ അമ്മ പറഞ്ഞത്‌ ഓർക്കും. വളരെ ശരിയാണു എല്ലാ അമ്മമാരും നമ്മളോട്‌ പറയുന്നത്‌ നമുക്ക്‌ മക്കാൾ ആകുമ്പോൾ ഓർക്കേണ്ടി വരും.
ചില ദിവസങ്ങളിൽ രാത്രി വീട്ടിൽ പറയാതെ സിനിമക്ക്‌ പോകും. തിരിച്ചു വരുമ്പോൾ അമ്മ കതക്‌ തുറക്കില്ല. അന്ന് വീട്ടിൽ അമ്മയും പെങ്ങളും വല്ല്യമ്മച്ചിയുടെ മകൻ ഉണ്ണിയുമാണു ഉള്ളത്‌. അമ്മ ഇവരോട്‌ രണ്ട്‌ പേരോടും പറഞ്ഞേക്കും അവൻ വന്ന് വിളിച്ചാൽ അനങ്ങി പോകരുത്‌ എഴുന്നേറ്റ്‌ കതക്‌ തുറക്കുകയും ചെയ്യരുതെന്ന്. ഞാൻ രാത്രിയിൽ നടന്ന് വീടുവരെ വരുന്നതിനു ഒരു പേടിയുമില്ല. പക്ഷേ വീട്ടിൽ വന്നു കഴിഞ്ഞാൽ ഭയങ്കര പേടിയാ. വീട്ടിൽ അവിടെയും ഇവിടെയുമൊക്കേ വാഴ നിൽപ്പുണ്ട്‌ അതിന്റെ ഇല കാറ്റത്ത്‌ ആടുമ്പോൾ തോന്നും ആരോ നിൽക്കുന്നു എന്ന്. അപ്പോൾ പേടിയാകും. അമ്മാ അമ്മാ എന്ന് വിളിക്കും. ആരും അനങ്ങില്ല. ഞാൻ അവസാനം പൂഴിക്കടകൻ അടവ്‌ എടുക്കും. വാ വച്ചിട്ട്‌ വളി വിടുന്ന കണക്ക്‌ രണ്ട്‌ മൂന്ന് പറോ പറോ ശബ്ദം വയ്ക്കും അപ്പോൾ പെങ്ങളും ഉണ്ണിയും കിടന്ന് ചിരിക്കും. അപ്പോൾ അമ്മ രണ്ടിനേയും വഴക്ക്‌ പറയും. മിണ്ടരുത്‌ എന്ന് പറഞ്ഞാൽ രണ്ടും കേൾക്കില്ല എന്ന് പറഞ്ഞ്‌ വന്ന് കതക്‌ തുറക്കും. പിന്നെ എന്നെ കുറേ വഴക്ക്‌ പറയും.
എനിക്ക്‌ പതിനഞ്ച്‌ വയസ്‌ കഴിഞ്ഞ്‌. അല്ലെങ്കിൽ പത്താംക്ലാസ്‌ കഴിഞ്ഞ്‌ ജോലിക്ക്‌ കയറിയതിനു ശേഷം അമ്മയേക്കൊണ്ട്‌ അങ്ങനെ വഴക്ക്‌ പറയിച്ചിട്ടും ഇല്ല. അങ്ങനെ സിനിമാക്ക്‌ പോയിട്ടുമില്ല. വളരെ ശരിയാണു നമ്മൾ സ്വന്തമായി അദ്ധ്വാനിക്കുമ്പോഴേ പൈസയുടെ വില അറിയു.
ഈ പൂജവെപ്പ്‌ എന്ന് പറയുന്നത്‌ പഠിക്കുമ്പോൾ മാത്രമല്ലായിരുന്നു. പിന്നീട്‌ ഇഞ്ഞോട്ട്‌ ചെയ്യുന്ന ജോലിയേ ആസ്പതമാക്കി പൂജ വയ്ക്കാറുണ്ട്‌. അത്‌ ഇപ്പോഴും തുടരുന്നു.
RELATED ARTICLES

Most Popular

Recent Comments