ലാലു. (Street Light fb group)
എനിക്കും
രാഘവനും
നെഞ്ചുവേദന
തന്നെയായിരുന്നു
അസുഖം.
ഞങ്ങളൊരുമിച്ചാണ്
ഡോക്ടറെ കണ്ടതും.
പരിശോധനക്കിടയിൽ
എന്റെ പോക്കറ്റിലെ
മെഡിക്കൽ ഇൻഷ്വറൻസ് കണ്ട്
തടിച്ചു വെളുത്ത
കൈ കൊണ്ട്
ഡോക്ടർ തന്ന
ഹസ്തദാനത്തിൽ
കുളിർത്തു പോയി ഞാൻ.
എന്നെ എറുണാകുളത്തെ
വലിയ ആശുപത്രിയിലേക്കും
രാഘവനെ വീട്ടിലേക്കും
പറഞ്ഞു വിട്ടപ്പോൾ
അസൂയകൊണ്ടവൻ
എന്നോട് മിണ്ടാതെ
പോലുമായി.
ഒരു പൈസ കൊടുക്കാതെ
ഓപ്പറേഷൻ കഴിഞ്ഞ്
നെഞ്ചു കൂട്
തുന്നിക്കെട്ടി ഇന്ന്
വീട്ടിലിരിക്കുമ്പോൾ
ഗ്യാസിന്റെ ഗുളിക കൊണ്ട്
നെഞ്ചുവേദന മാറിയ രാഘവൻ
പണിയും കഴിഞ്ഞ് കള്ളും കുടിച്ച്
ഞാനുമെന്നെങ്കിലും
മെഡിക്കൽ ഇൻഷ്യറൻസെ ടുക്കുമെന്നൊരു
തെറിപ്പാട്ടും പാടി നടന്നു പോകുന്നുണ്ട്
നാട്ടുവഴിയിലൂടെന്നും .