Wednesday, April 30, 2025
HomeCinemaനിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു: മഞ്ജുവിനോട് ഭാഗ്യലക്ഷ്മി.

നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു: മഞ്ജുവിനോട് ഭാഗ്യലക്ഷ്മി.

നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു: മഞ്ജുവിനോട് ഭാഗ്യലക്ഷ്മി.

ജോണ്‍സണ്‍ ചെറിയാന്‍.
ദിലീപിന്റെ രാമലീലയെ പിന്തുണച്ച്‌ രംഗത്ത് വന്ന മഞ്ജുവിനെ നിരവധിപ്പേര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മഞ്ജു പറഞ്ഞത് ശരിയാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. ചിത്രം ബഹിഷ്കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്നും ആഹ്വാനം ഉയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു രാമലീലക്ക് പിന്തുണ നല്‍കിയത്.മഞ്ജുവിന്റെ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും കഥയറിയാതെ വിമര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്ന മികച്ച മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘വെല്‍ സെഡ് മഞ്ജു… നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച്‌ വിശ്വസിക്കുന്നത് കൊണ്ടാണ്. ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച്‌ നീ ചിരിക്കുന്നത് എനിക്ക് കാണാം. ആ പക്വതയും സമചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം. നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു.അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരാണ് അധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്. ഈ ധൈര്യം എന്നുമുണ്ടാവട്ടെ.’
RELATED ARTICLES

Most Popular

Recent Comments