രാഹുല്‍. (Street Light fb group)
കാലമിത്രക്കഴിഞ്ഞിട്ടും
നിന്റെ
ചുമപ്പിന് മാത്രം
എന്താണ് ഭ്രാന്തിന്റെ
അടയാളം വീട്ട് മാറാത്തത്
ആർക്കും വേണ്ടാതെ
കിടന്ന ചുമന്ന പൂക്കൾ
അത്രയും
കവിതയിലും
പ്രണയത്തിലും
മണിയറയിലും
വിപ്ലവത്തിലും
സ്ഥാനം പിടിച്ചു
നീ ഇന്നും
വേലിയായി തന്നെ
വേരുറച്ച് നിൽക്കുന്നു
ആരുടെയെല്ലാമോ
കാവലായി
നീ
വേലിത്തലപ്പിൽ
ഇന്നും വിരിയുന്നത്
കൊണ്ടായിരിക്കാം
നിന്റെ ചുമപ്പിന്
മാത്രം ഇന്നും
ആ ഭ്രാന്തിന്റെ
അടയാളം വീട്ട്
മാറാത്തത്