Sunday, December 1, 2024
HomePoemsശിഥിലം.. (കവിത)

ശിഥിലം.. (കവിത)

ശിഥിലം.. (കവിത)

റോബിൻ എഴുത്തുപുര. (Street Light fb group)
മുറിഞ്ഞ
ഉടൽ നോക്കി
ഒരു മേഘം
നിഴൽ തിന്ന
പാദം നോക്കി
മഴവില്ല്
ചില്ലയിലുടക്കിയ
മുടി നോക്കി
മഴക്കാറ്റ്
മണ്ണ് ചുംബിച്ച
ഇലകൾ നോക്കി
ശിശിരം
ഇരിഞ്ഞ തൂവലിലെ
ചോര നോക്കി
വെൺപ്രാവ്
കനിവുറഞ്ഞ
സൂര്യനെ നോക്കി
വേനൽപ്പുഴ
പ്രണയമുള്ളവനെ
വഴി നോക്കി
തപാൽപ്പെട്ടി
ഭ്രാന്തുപിടിച്ച
കഴൽ നോക്കി
വഴിക്കറുപ്പ്
ഇരുട്ടിലെ
പൊയ്ക്കളം നോക്കി
അന്ധൻ
താരാട്ടു താളിലെ
അക്ഷരത്തെറ്റു നോക്കി
അമ്മ
മകളെഴുതിയ
കത്ത് നോക്കി
അച്ഛൻ
രക്തം നുണയുന്ന
അക്ഷരം നോക്കി
കവി
തീപിടിക്കുന്ന
പൂക്കൾ നോക്കി
വേശ്യ
ശിരസ്സറ്റ
ധർമ്മത്തെ നോക്കി
ഈശ്വരൻ
വീണുടഞ്ഞ
മൺപാവ നോക്കി
ഒരു പൈതൽ………..

 

RELATED ARTICLES

Most Popular

Recent Comments