മിലാല്‍ കൊല്ലം.
പത്തോൻപതെ എട്ടേ രണ്ടായിരത്തി പതിനെഴ് എന്റെ വിവാഹ വാർഷിക ദിനം ആയിരുന്നു. ഏതാണ്ട് അറുന്നൂറു സുഹൃത്തുക്കൾക്ക് അത് അറിയുകയും ചെയ്യാം. അവർ എനിക്ക് ആശംസകൾ അറിയിപ്പിക്കുകയും ചെയ്തു.
ഇനി വിഷയത്തിലേയ്ക്ക് വരാം. ആ ദിവസം രാവിലെ എനിക്ക് ദുബായ് വിമാനത്താവളത്തിൽ ഒന്നു പോകേണ്ടതുണ്ടായിരുന്നു . അങ്ങനെ ഞാൻ രാവിലെ ആറുമണിക്ക് കാറിൽ കയറി വണ്ടി മുന്നോട്ട് പോകുകയാണു. ഞാൻ ഇട്ടിരിക്കുന്ന വേഷം ജീൻസും അരക്കയ് ഷർട്ടുമാണു. പെട്ടന്ന് ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് മൊബെയിൽ ഫോൺ എടുക്കാൻ നേരം എന്റെ ജീൻസിന്റെ ബട്ടൻ അങ്ങ് പൊട്ടിപ്പോയി. ഓ ദൈവമേ ഇനി എന്ത് ചെയ്യും. ഞാൻ ഈ പോകുന്ന സ്തലത്ത് ആദ്യമായിട്ട് പോകുകയാണു. ജീൻസിനാണെങ്കിൽ ആകേ ഒരു ബട്ടനെ ഒള്ളു. പിന്നെ ഉള്ളത് സിബ് ആണു. ഞാൻ മനസിൽ വിചാരിച്ചു. കുഴപ്പം ഇല്ല സിബും വലിച്ചിട്ട് ബൽറ്റും ഇട്ടിരുന്നാൽ പേടിക്കണ്ടല്ലോ? അങ്ങനെ ഞാൻ ധൈര്യമായി ഇരുന്നു.
അവിടെ ചെന്നിറങ്ങി അകത്ത് കയറുവാനുള്ള പാസ്സും വാങ്ങി അകത്തേക്ക് കയറിയപ്പോൾ കാണുന്നു ചെക്കിംഗ്. ഞാൻ നേരേ ചെന്ന് പേഴ്സ്സും വാച്ചും അഴിച്ച് ക്യാമറയിൽ ഇട്ടിട്ട് അങ്ങോട്ട് ചെന്നപ്പോൾ പറയുന്നു ബൽറ്റ് ഉണ്ടെങ്കിൽ അതും അഴിച്ച് ക്യാമറയിൽ ഇടണമെന്നു. ഈ ഒരു നിമിഷം എനിക്ക് കൊള്ളിയാൻ മിന്നുന്ന പോലെ തോന്നി. എന്ന് മാത്രമല്ല ഒരുപാട് രംഗങ്ങൾ എന്റെ ഉള്ളിൽ തെളിഞ്ഞു വന്നു.
ഒരു മുപ്പത് വർഷങ്ങൾക്ക് മുൻപ് കൊട്ടിയത്ത് മെഡിക്കൽ സ്റ്റോറിൽ ഞാനുണ്ട് സ്മാളുണ്ട് ഫാർമ്മസിസ്റ്റ് ജയ ഉണ്ട് പിന്നെ കല്ലുവാതുക്കൽ ഉള്ള ഒരു സാബു അണ്ണൻ ഉണ്ട് കടക്കുള്ളിൽ മരുന്ന് എടുത്തു കൊടുക്കാൻ. ഞങ്ങൾ എല്ലാം കടയ്ക്ക് അകത്തേക്ക് മരുന്ന് വാങ്ങാൻ വരുന്നവരെ അഭിമുഖീകരിച്ചാണു നിൽക്കുന്നത്. മുതലാളി ആണെങ്കിൽ ആളു കയറി വരുമ്പോൾ ഇടത് ഭാഗത്തായാണു ഇരിക്കുന്നത്.
ഒരു പയ്യൻ മരുന്നു വാങ്ങാൻ വന്നു. ഒരു പതിനാറു വയസ് വരും. മുണ്ടും ഷർട്ടുമാണു വേഷം. മുണ്ട് തട്ട് ഉടുത്തിട്ടുണ്ട്. അഥവ മാടിക്കുത്തിയിട്ടുണ്ട്. അങ്ങനെ ആ പയ്യനു മരുന്ന് എടുത്തു കൊടുത്തു. പയ്യൻ മരുന്നിന്റെ പൈസ കൊടുക്കാനായി മുതലാളിയുടെ അടുത്തേക്ക് നീങ്ങി പൈസ കൊടുക്കുന്നു. ഞങ്ങൾ നോക്കുമ്പോൾ പൈസ കൊടുക്കുന്ന പയ്യൻ ഇട്ടിരുന്ന അടി വസ്ത്രം ദാകിടക്കുന്നു കാലിൽ കൊലുസു കിടക്കുമ്പോലെ.
ജയയാണെങ്കിൽ ചിരിയും തുടങ്ങി. പക്ഷേ ഈ പയ്യൻ ഒരു മടത്തരം കാണിച്ചു അപ്പോൾ തന്നെ മാടി കുത്തിയിരുന്നത് അങ്ങ് അഴിച്ചിട്ടാൽ മതിയായിരുന്നു. പക്ഷേ അവൻ അതു ചെയ്തില്ല. അവൻ മറ്റൊരു മടത്തരം കാണിച്ചു. പെട്ടന്ന് കടയിൽ നിന്ന് വെളിയിൽ ഇറങ്ങി. ഞങ്ങൾ കാണാതിരിക്കാൻ. പക്ഷേ പറ്റിയ അബദ്ധം കടയുടെ വെളിയിൽ നാഷണൽ ഹൈവേ ആണു. നേരെ എതിർ വശം ഒരു നാലു ബസ് ആളിനെയും കയറ്റിയിരുത്തി കൊല്ലത്തേയ്ക്ക് പോകാൻ കിടക്കുകയും ആണു. ഇങ്ങനെ ഒന്നും സംഭവിക്കരുതേ എന്നാണു എന്റെ പ്രാർത്ഥന. അതുമാത്രമല്ല ഇപ്പോൾ ആണെങ്കിൽ ക്യമറയും ഉണ്ട്. എന്തെങ്കിലും സംഭവിച്ചതിനു ശേഷം നാളെ ലോകമായ ലോകം മൊത്തം മുഖ പുസ്തകത്തിലൂടെ കാണുകയും ചെയ്യും.
എന്തായാലും ബൽറ്റ് ഊരി അതിൽ ഇട്ടിട്ട് അങ്ങൊട്ട് നടന്നു ചെല്ലുമ്പോൾ പരിശോധനയ്ക്ക് നിൽക്കുന്ന ആൾ പറഞ്ഞു ബൽറ്റ് ഇഞ്ഞോട്ട് വരുന്നില്ല ചെന്ന് തള്ളിവിടാൻ. ഞാൻ എങ്ങനെ എങ്കിലും ശ്വാസം പിടിച്ച് പോയി തള്ളി വിട്ടിട്ട് ഇദ്ദേഹത്തിന്റെ അടുത്തു ചെന്നു. അപ്പോൾ അവിടെ നിൽക്കണ്ട രീതി ഇംഗ്ലീഷ് അക്ഷരമാലയിലെ വലിയ അക്ഷരമായ റ്റി രീതിയിൽ നിൽക്കണം. ഞാൻ അങ്ങനെ കൈ രണ്ടും പൊക്കി നിന്നപ്പൊൾ എന്റെ വയർ ഒന്ന് ഒട്ടി. ഹോ ഞാൻ വിചാരിച്ചു ഇപ്പോൾ താഴേക്ക് വീഴും. പരിശോദനക്കാരൻ മെറ്റൽ ഡിക്റ്ററ്റർ കൊണ്ടുവന്നു ദേഹമാസകലം ഒന്നു ഉഴിഞ്ഞു. പിന്നീട് അദ്ദേഹം എന്റെ ജീൻസിന്റെ പോക്കറ്റിലും ഒന്നു തപ്പി. അപ്പോഴും ഞാൻ വിചാരിച്ചു ഇപ്പോൾ താഴ വീഴും. എന്തായാലും ദൈവ കൃപകൊണ്ട് ഒന്നും സംഭവിച്ചില്ല.
ഞാൻ അകത്തുപോയി. ഒൻപതര മണിയായപ്പോൾ രാവിലത്തേ കാപ്പി കഴിക്കാൻ ചെന്നു. അപ്പോൾ അവിടെ എമിറൈറ്റ്സ് ഫ്ലൈറ്റിൽ കൊടുക്കുന്ന ഭക്ഷണം ആണു. അവിടെ വച്ചിട്ടുണ്ട് എത്ര വേണമെങ്കിലും എടുത്തു കഴിയ്ക്കാം. ഞാൻ രണ്ട് കേൾക്കും ഒരു കോഫിയും എടുത്തു കഴിച്ചു. വിവാഹ വാർഷിക ദിനം അല്ലെ? അടിപൊളി.
ഉച്ചക്ക് ഒന്ന് പത്ത് ആയപ്പോൾ ഉച്ച ഭക്ഷണം കഴിക്കാൻ ചെന്നു. ഒന്നും പറയാതിരിക്കുന്നതാണു നല്ലത്. എന്തെല്ലാം ഭക്ഷണം. ആവശ്യം ഉള്ളത് എടുത്ത് കഴിക്കുക. നല്ല ഒരു ദിവസമായിട്ട് നല്ലവണ്ണം തന്നെ ഭക്ഷണം കഴിച്ചു.
രാവിലെ പോയപ്പോൾ ബട്ടൻസ് പൊട്ടിയത് ഗുണം ആയി എന്ന് ഞാൻ മനസിൽ ആലോചിച്ചു. അപ്പോൾ ആണു എനിക്ക് മനസിലായത് ആരോ എന്റെ പിറകിൽ ഉണ്ട് എന്ന്. അതെ എല്ലാം നല്ലതിനു വേണ്ടി.