Wednesday, April 9, 2025
HomePoemsചിതയൊരുക്കം. (കവിത)

ചിതയൊരുക്കം. (കവിത)

ചിതയൊരുക്കം. (കവിത)

ജയന്‍ വിജയന്‍ കോന്നി. (Street Light fb group)
എന്റെ വിരിമാറില്‍
നിനക്കൊരു
ശവമഞ്ചമൊരുക്കുന്നു
ഹൃദയം മുറിച്ച്
ഇളനീരായ് വയ്ക്കാം..
കരള്‍ പിഴുത്
പിണ്ഡം തീര്‍ക്കാം….
വിരല്‍ മുറിച്ച്
തിലകം തൊടാം..
തലനാരറുത്ത് വിരലില്‍
മോതിരമണിയാം..
തലച്ചോറുടച്ച് വായ്ക്കരിയിടാം..
കുടലുകൊരുത്തൊരു
പുഷ്പചക്രം തീര്‍ക്കാം
കൈകാലുകള്‍ മുറിച്ച്
ചിതക്കോലുപാകാം
തുടുത്തു ചുവന്നകണ്ണിനാല്‍
കനല്‍ പടര്‍ത്താം..
ചുടുചോരയെണ്ണയായ്
ചിതയാളിക്കത്തട്ടെ..
നിന്റെ ചുടലയില്‍
ഇനി ഞാനും വെന്ത്
വെണ്ണീറായ് ഒടുങ്ങട്ടെ
RELATED ARTICLES

Most Popular

Recent Comments