Wednesday, November 27, 2024
HomeEducationചരിത്രമെഴുതിയ പോരാട്ടത്തിന്റെ പെണ്‍വീറ്... മൃദുലയെ അഭിനന്ദിച്ച്‌ സീതാറാം യെച്ചൂരി...

ചരിത്രമെഴുതിയ പോരാട്ടത്തിന്റെ പെണ്‍വീറ്… മൃദുലയെ അഭിനന്ദിച്ച്‌ സീതാറാം യെച്ചൂരി…

ചരിത്രമെഴുതിയ പോരാട്ടത്തിന്റെ പെണ്‍വീറ്... മൃദുലയെ അഭിനന്ദിച്ച്‌ സീതാറാം യെച്ചൂരി...

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മഹാരാജാസ് കോളേജ് തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐയുടെ വിജയം ചരിത്രമാകുന്നത് അത് പെണ്‍കുട്ടികളുടെ വിജയം കൂടിയാണ് എന്നതിനാലാണ്. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി യൂണിയന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ജയിച്ച്‌ കയറിയിരിക്കുന്നത്. എസ്‌എഫ്‌ഐ നേതാവ് മൃദുല ഗോപിയെന്ന ബികോം വിദ്യാര്‍ത്ഥിനിക്ക് അഭിനന്ദനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ രംഗത്ത് എത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ മൃദുലയുടെ വിജയത്തിന്റെ പത്രക്കട്ടിംഗിനൊപ്പം അഭിനന്ദനങ്ങളും യെച്ചൂരി അറിയിച്ചിരിക്കുന്നു. രാജ്യം ഒരു റിപ്പബ്ലിക് ആവുന്നതിന് മുന്‍പാണ് അവസാനമായി ഈ പോസ്റ്റിലേക്ക് ഒരു പെണ്‍കുട്ടി എത്തിയതെന്നും യെച്ചൂരി ഓര്‍മ്മപ്പെടുത്തുന്നു.
1947-48 കാലഘട്ടത്തിലാണ് ഇതിന് മുന്‍പ് ഒരു പെണ്‍കുട്ടി മഹാരാജാസ് കോളേജിനെ നയിച്ചത്. അനിയത്തി മേനോന്‍ ആയിരുന്നു അത്. അതിന് ശേഷം ഇതുവരെ ഒരു പെണ്‍കുട്ടി ആ പദവി വഹിച്ചിട്ടില്ല. ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദിനെയാണ് മൃദുല തോല്‍പ്പിച്ചത്. 121 വോട്ടുകള്‍ക്കാണ് ചരിത്രമെഴുതിയ മൃദുലയുടെ വിജയം. പതിവ് പോലെ മഹാരാജാസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണയും എസ്‌എഫ്‌ഐയുടെ വലിയ കുതിപ്പാണ് ഉണ്ടായത്. ആകെയുള്ള 14 സീറ്റുകളില്‍ 13ഉം നേടിയാണ് എസ്‌എഫ്‌ഐയുടെ ഉജ്ജ്വല വിജയം.
RELATED ARTICLES

Most Popular

Recent Comments