മിലാല്‍ കൊല്ലം.
കൊല്ലത്തുള്ള ആരോട് ചോദിച്ചാലും പറയും…. കായിക്കര പറഞ്ഞ പോലെ എന്ന്. എന്നാൽ കായിക്കര പറയാത്ത ഒരു കാര്യമാണു ഇവിടെ ഞാൻ പറയാൻ പോകുന്നത്. പ്രത്യകം പറയുകയാണു ആരും മോശപ്പെട്ട വാക്കുകൾ ഉപയോഗിയ്ക്കരുതെന്ന്. ഈ പറഞ്ഞ കായിക്കരയുടെ മൂത്ത മകനാണു കായിക്കര റെക്ഷിദ്. കൊല്ലം ജില്ല എന്ന് അല്ല മധ്യ കേരളത്തിലെ അറിയപ്പെടുന്ന ഒരു മജീഷ്യൻ ആയിരുന്നു അദ്ദേഹം. അദ്ദേഹം കേരളത്തിലും കേരളത്തിനു പുറത്തും അനേകം മാജിക് പ്രതർശ്ശിപ്പിച്ചുട്ടുണ്ട്. അങ്ങനെ അദ്ദേഹത്തിനു തിരുന്നൽ വേലിയിൽ അവതരിപ്പിച്ച മാജിക്കിനു തമിഴ്‌നാട് സർക്കാരിന്റെ അവാർടും കിട്ടുകയുണ്ടായി. കൊല്ലം കൊ – ഒപ്പറേറ്റിവ് ബാങ്ക് ആഡിറ്റോറിയത്തിൽ മൂന്ന് ദിവസം അടുപ്പിച്ച് മാജിക് കാണിച്ച് ചരിത്രം ശ്രിഷ്ടിച്ചു.
ഇദ്ദേഹത്തിനെ കുറിച്ച് ഞാൻ എന്തിനാണു പറയുന്നത് എന്ന് ആയിരിയ്ക്കും നിങ്ങളുടെ ചിന്ത. അതെ ഈ പറഞ്ഞ മജീഷ്യൻ എന്റെ വീടിന്റെ നേരെ പടിഞ്ഞറ്റയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹത്തിനു നാലു മക്കൾ. ഈ നാലു മക്കളയും അദ്ദേഹം മാജികിൽ പലതവണ അപ്രത്യ്ക്ഷം ആക്കിയിട്ടുണ്ട്. ഇദ്ദേഹവുമായി ഞങ്ങൾക്ക് ഒരു വേലി മാത്രം ആയിരുന്നു. ഇദ്ദേഹം മാജിക് ഒക്കെ അവസാനിപ്പിച്ച് അതായത് ഇദ്ദേഹത്തിന്റെ മാജിക് അവതരിപ്പിയ്ക്കുന്ന സാധനങ്ങൾ എല്ലാം കൂട ഉണ്ടായിരുന്നവർ കൊണ്ട് പോയി കഴിഞ്ഞതിനു ശേഷം അദ്ദേഹം എന്നോട് ഒരു ദിവസം ചോദിച്ചു ലാലിനു മാജിക് പഠിയ്ക്കണോ ഞാൻ പഠിപ്പിയ്ക്കാം. പക്ഷേ ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിചേർക്കാൻ വേണ്ടി ബുദ്ധി മുട്ടുന്ന സമയം ആയത് കൊണ്ട് ഞാൻ വേണ്ടാന്ന് വച്ചു കാരണം വലിയ ചിലവ് തന്നെ. അന്ന് ഞാൻ മാജിക് പഠിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മജീഷ്യൻ ശ്രീ ഗോപിനാദ് മുതുകാട് എന്ന് പറയുമ്പോലെ മജീഷ്യൻ ശ്രീ മില്ലാൽ മയ്യനാട് എന്ന് അറിയപ്പെടുമായിരിന്നിരിയ്ക്കും. എല്ലാം നല്ലതിനെന്ന് വിചാരിച്ചാൽ മതി.