ജയ് പിള്ള.
കേരളത്തിലെ പതാക ഉയർത്തൽ പ്രശ്നം ട്രോളിൽ നിറയുമ്പോൾ ചില താളുകൾ പിന്നോട്ട് മറിക്കുന്നതു നന്നായിരിയ്ക്കും..
1950- യൂണിയൻ ടെറിട്ടറി കൾകൂടി മുൻനിർത്തി ഇന്ത്യൻ ഫ്ലാഗ് നിയമം ആദ്യമായി അമൻറ് ചെയ്തു.അതിനു ശേഷം ഏതെല്ലാം തരത്തിൽ ഉള്ള പൗരന്മാർക്ക് എപ്പോഴൊക്കെ പതാക ഉയർത്താം,അതിന്റെ മാനദണ്ഡങ്ങൾ,പതാകയുടെ വലുപ്പം, എന്നിവ കണക്കിൽ എടുത്തു 2002-ൽ പുതിയ ദേശിയ പതാക നിയമം ഭേദഗതി ഉണ്ടായി.പതാകയെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹാരം ആയി 2004 ആണ് അവസാനമായി സുപ്രീം കോടതി വിധി ഉണ്ടാവുന്നത്.
ഇന്ത്യൻ പതാക നിയമങ്ങൾ വ്യക്തമായി “The Prevention of Insults to National Honour Act, 1971 ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഈ നിംങളുടെ ലംഘനം ആണ് കേരളത്തിൽ നടന്നത് എങ്കിൽ മാത്രം ജനം ആക്രോശിച്ചാൽ പോരെ?കോയമ്പത്തൂർ കലാപത്തിൽ ജയിലിൽ അടക്കപ്പെട്ട മദനിയുടെ വീട്ടിൽ വിവാഹത്തിന് പങ്കെടുത്തത് കേരളത്തിലെ മന്ത്രിമാരും,ജന പ്രതിനിധികളും ആണ്.മദനി തെറ്റുകൾ തിരുത്തി മുന്നേറുന്ന ഒരു രാഷ്ട്രീയ നേതാവ് ആണെന്നു ഭരണ പക്ഷമവും,പ്രതിപക്ഷവും പറയുന്നു.ജനം വിശ്വസിക്കുന്നു.
വെറുതെ ട്രോളി മോഹൻ ഭാഗത്തിനെ ചൊറിഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? കേരളത്തിൽ മുസ്‌ലിം ലീഗ് പാർട്ടികളും ,പി ഡി പി പാർട്ടിയും, ലവ് ജിഹാദ് എന്ന പേരിൽ തലസ്ഥാനത്തു കാഹളവും ആക്രോശവും മുഴക്കിയ ഇസ്‌ലാമിക് കടലാസു സംഘടനഉണ്ടായപ്പോഴും ഈ രാജ്യസ്നേഹികൾ ട്രോളിയില്ല,പരിതപിച്ചില്ല,കാരണം അവർ ഇടതും വലതും ഘടക കക്ഷികൾ ആയിരുന്നു. ഇന്ത്യ വളരെ ചുരുങ്ങിയ കാലം മാത്രം ആണ് ബിജെപി നേതൃത്വം ഭരിച്ചിട്ടുള്ളൂ.അതിനു മുൻപ് കോൺഗ്രസ്സും,വി പി സിംഗിന്റെ ഇടതും ആണ് ഭരിച്ചിരുന്നത്.അന്ന് ആർ എസ എസ,ബി ജെ പി,പി ഡി പി,മുസ്‌ലിം ലീഗ്,യൂണിയൻ മുസ്‌ലിം ലീഗ്,ഇത് പോലെ ജാതി മത കൂറുള്ള പാർട്ടികളെ,പ്രാദേശിക ജാതി മത പാർട്ടികളെ എന്ത് കൊണ്ട് നിയമം മൂലം നിരോധിച്ചില്ല. അപ്പോൾ ഭരണവും അധികാരവും പിടിക്കാനും പങ്കിടാനും മതേതര ഇന്ത്യയിൽ മത ജാതി പാർട്ടികൾ വേണം എന്നത് മുഘ്യധാരയിലെ കോൺഗ്രസിനും,കമ്യൂണിസ്റ് സോഷ്യലിസ്റ് വാദികളുടെയും കൂടി ആവശ്യം ആണ്.അതിൽ നിന്നെല്ലാം വേറിട്ട് ബിജെപി, ആർ എസ്സ് എസ്സ് പാർട്ടി സ്വന്തമായി സംസ്ഥാനവും,കേന്ദ്രവും കൈയ്യേറിയപ്പോൾ ഉണ്ടാവുന്ന നഷ്ടബോധം ആണ് ഇന്ന് നാം കാണുന്ന ഈ ട്രോൾ രാഷ്ട്രീയം.മുളയിലേ നുള്ളിയിരുന്നു എങ്കിൽ ഇന്ത്യ എന്നും മതേതര രാഷ്ട്രം തന്നെ ആയിരുന്നേനെ.
സാധാരണ ജനങ്ങൾ അല്ല ഈ ഭിന്നിപ്പ് ഉണ്ടാക്കിയത്.ജനാധിപത്യം സംരക്ഷിക്കും എന്നും,മതേതര ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കും എന്ന് പറഞ്ഞു വോട്ട് വാങ്ങി കസേര ഒപ്പിക്കാൻ,അധികാരം കൊയ്യാൻ കച്ചകെട്ടി ഇറങ്ങി കാലുമാറി,നയം മാറി ഭരിച്ച ജന പ്രതിനിധികൾ തന്നെ ആണ് ഇതിനു ഉത്തരവാദി. കോൺഗ്രസ്സും,കമ്യൂണിസ്റ്റും,കേരള കോൺഗ്രസ്സും,എന്തിനു ബി ജെപി യിൽ വരെ ഉള്ള ഗ്രൂപ്പുകൾ,പാർട്ടി പിളർപ്പുകൾ യഥാർത്ഥ പാർട്ടി വിശ്വാസി ആയ ഏതെങ്കിലും ഒരു സാധാരണ വോട്ടറുടെ സമ്മതത്തോടെയും അറിവോടെയും ആണോ നടക്കുന്നത്.നേതാക്കൾ തീരുമാനിയ്ക്കുന്നു.
ഞങ്ങൾ ഇനി മുതൽ ഇന്ന പാർട്ടിയെ തുണയ്ക്കാൻ പോകുന്നു.അതിനു നിരത്തുന്ന കുറെ ന്യായങ്ങളും.അധികാരവും പണവും അല്ലാതെ കേരളത്തിലെ 140 പ്രതിനിധികൾക്കോ,കേന്ദ്രത്തിലെ 545 പ്രതിനിധികൾക്കോ നോട്ടം ഉണ്ടോ? വളക്കൂറുള്ള മണ്ണിലേക്ക് നേതാക്കൾ വേര് ആഴ്ത്തിക്കൊണ്ടേ ഇരിയ്ക്കുന്നു. സ്വന്തം അധികാരത്തിനു വേണ്ടി അവർ വേണമെങ്കിൽ കാശ്മീർ പ്രശ്നം അവസാനിപ്പിക്കാൻ എന്ന് പറഞ്ഞു പാക്കിസ്ഥാനിൽ പോയി അവരുടെ പതാകയും പൊക്കി കൊടുക്കും. രാഷ്ട്രീയം രാഷ്ട്ര നന്മയ്ക്കു എന്ന് പള്ളിക്കൂടങ്ങളിൽ പഠിച്ച സാധാരണ വോട്ടർമാർ,ഇന്ത്യയിലെ സാധാരണ ജനത തേനിൽ മുക്കിയ വാക്കുകളിൽ മയങ്ങി കൈവിരലിൽ മഷി ഉണക്കുക അല്ലാതെ വേറെ എന്ത് നിവൃത്തി.ഇവിടെ സാധാരണ ജനങളുടെ മനസ്സിൽ അല്ല മതവും ജാതിയും,രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി സ്വയം ഇറങ്ങിയ ജന നായകന്മാരിൽ ആണ്.ജാതി മത ചിന്തകൾ.അവർ അതിനെ വളർത്തുകയും,പരിപോഷിപ്പിക്കുകയും ചെയ്യുന്നു.നേതാവിന്റെ “ലോക വിവരം” സാധാരണ ക്കാരൻ ആയ കേഴ്വിക്കാരനിൽ ഉണർത്തുന്ന വികാരം ആണ് ഇന്ത്യയുടെ മത ഭ്രാന്തിന്റെ തുടക്കവും,ഇന്ത്യയുടെ ഒടുക്കവും.