Tuesday, November 26, 2024
HomePoemsശ്രുതിഭംഗം.. (കവിത)

ശ്രുതിഭംഗം.. (കവിത)

ശ്രുതിഭംഗം.. (കവിത)

തിരുവണ്ണൂർ രാജശ്രീ. (Street Light fb group)
മണിക്യവീണയിൽ
മീട്ടുവതെങ്ങെനെ
വർണ്ണമേഴും..
അപസ്വരമെന്നുമുണർന്നിടുന്നു
തപമേറ്റ മനസ്സിനാൽ മീട്ടിടുമ്പോൾ….
വീണ്ടുമാതന്ത്രിയിൽ ശ്രുതി ചേർക്കുവാൻ
വെറുതേ ശ്രമിച്ചത് പാഴ്ക്കിനാവായ്..
തന്ത്രികൾ പൊട്ടി നിണമിറ്റു വീണത്
മാനസവീണയിലായിരുന്നു….
ഉള്ളിലെ മോഹങ്ങൾ വിത്തു വിതച്ചത്
ഊഷരഭൂമിയിലായിരുന്നോ..
കണ്ണുനീർ തേവി നനച്ചിട്ടുമൊന്നുമേ
കതിരണിഞ്ഞില്ല കിനാക്കളായി…

 

RELATED ARTICLES

Most Popular

Recent Comments