ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട് :സമൂഹത്തിന്റെ പല മേഖലകളിലും തഴയപ്പെടുന്ന ട്രാൻസ്‌ജെൻഡേഴ്‌സിനെ അധ്യാപകരായി നിയമിക്കാൻ ഒരുങ്ങുകയാണ് കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾ ഫെഡറേഷൻ. മതിയായ യോഗ്യതയുള്ള ട്രാൻസ്ജെൻഡേഴ്‌സിനെ സംഘടനയിൽ അംഗങ്ങളായ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കും.
ഇതൊടൊപ്പം അധ്യാപികമാർക്ക് ആർത്തവ സമയത്ത് ശമ്പളത്തോടെ ഒരു ദിവസം അവധി നൽകുകയും ചെയ്യും. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് ഐഐടി ഫൗണ്ടേഷൻ ക്ലാസുകൾ നൽകാനും തീരുമാനമായി. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 സ്ക്കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക.