ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യയിലെ ആദ്യ സൗജന്യ ഫോണായ ജിയോ സ്മാര്‍ട്ഫോണില്‍ ജനപ്രിയ മെസേജിംഗ് സൗകര്യമായ വാട്സ് ആപ്പ് സൗകര്യമില്ലെന്ന് റിപ്പോര്‍ട്ട്. പുതുതായി തുടങ്ങുന്ന ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയ്സ് കോളുകളും മെസേജും ആഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വാട്സ് ആപ്പ് സൗകര്യം ലഭ്യമല്ലാതെ ഫോണ്‍ എത്രത്തോളം ജനപ്രീയമാവുമെന്ന കാര്യത്തില്‍ സംശയമാണ്. ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ ജൂലായ് 21നാണ് റിലയന്‍സ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. സൗജന്യമായി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയില്‍ 1500 രൂപ നല്‍കണം. ഇത് മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കും. ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണ് കമ്ബനിയുടെ വിശദീകരണം.
വാട്സ് ആപ്പ് പിന്നീട് ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി പറയുന്നതെങ്കിലും തങ്ങളുടെ ജിയോ ചാറ്റ് അപ്ലിക്കേഷന് ജനപ്രിയത വരുത്തുന്നതിന് വേണ്ടിയാണ് കമ്ബനി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഫോണിന്റെ ബുക്കിംഗ് സൗകര്യം ആഗസ്റ്റ് 24 മുതല്‍ വെബ്സെെറ്റില്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.