ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. യശ്പാല്‍(90) അന്തരിച്ചു. നോയിഡയില്‍ വച്ചായിരുന്നു അന്ത്യം. യുജിസി മുന്‍ ചെയര്‍മാന്‍ കൂടിയാണ്. 2013ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പത്മഭൂഷണ്‍(1976), മാര്‍ക്കോണി പ്രൈസ് തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു.
1926 നവംബര്‍ 26-ന് ഹരിയാനയില്‍ ജനിച്ച അദ്ദേഹം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികത്തില്‍ ബിരുദവും മസാച്ചുസെറ്റ്സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ചാന്‍സലറായി സേവനം അനുഷ്ഠിച്ചു. ദീര്‍ഘകാലം ദൂരദര്‍ശനില്‍ ടേണിംഗ് പോയിന്‍റ് എന്ന ശ്രദ്ധേയമായ ശാസ്ത്രപരിപാടി അവതരിപ്പിച്ചു.