Tuesday, November 26, 2024
HomePoemsഎന്റെ ഗ്രാമം.. (കവിത)

എന്റെ ഗ്രാമം.. (കവിത)

എന്റെ ഗ്രാമം.. (കവിത)

ജിജി… (Street Light fb group)
മരതകമഞ്ജിമ
മലരുമെന്റെ,
ഗ്രാമമാണെന്നും
എനിക്കേറെയിഷ്ടം .
മഞ്ഞല മേയുമീ
നാട്ടുവഴിയോരത്തെ
കൊങ്ങിണി പൂവായ്
ജനിച്ചിരുന്നെങ്കിൽ
ഞാൻ …!
നിറയും മലരുകൾ
മലരുന്ന വാടികൾ ..
മധുവുണ്ട് മധുപനൊന്നു
ഒഴിയുന്ന വീഥികൾ …
പൊന്നാഞ്ഞിലിമേൽ
അണ്ണാറക്കണ്ണന്റെ
കിന്നാരം കേട്ടുണരുന്ന
പകലുകൾ ..
രാപ്പാടിക്കൂട്ടങ്ങൾ
രാഗാർദ്രമാക്കും നീല
നിശീഥത്തിന്
നിഴലിലായ് നിദ്രയും …
മഴയുടെ മാന്ത്രിക വിരലിനാൽ
വിടരുന്ന മിഴിവാർന്ന
ചിത്രങ്ങൾ ചാലിച്ച മിഴികളിൽ
സ്മൃതികൾ ഒരുക്കിയ
പ്രണയത്തിന് താജ്മഹൽ
മതിവരാതെന്നും
മണവാട്ടിയായി മുന്നിൽ …
കുയിലിന്റെ പാട്ടുകേട്ടുണരുന്ന
നന്മയുടെ പൊന്നോണ
വെയിലൊന്നു വെണ്
തുകിൽ തുന്നുന്ന
മരതക ചേലെഴുമെന്റെ
ഗ്രാമം …!!

 

RELATED ARTICLES

Most Popular

Recent Comments