Tuesday, May 13, 2025
HomeCinemaമുകേഷിന്റെ മകന്‍ ശ്രാവണും നായക നിരയിലേക്ക്.

മുകേഷിന്റെ മകന്‍ ശ്രാവണും നായക നിരയിലേക്ക്.

മുകേഷിന്റെ മകന്‍ ശ്രാവണും നായക നിരയിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തില്‍ ഇപ്പോള്‍ താരമക്കളുടെ കാലമാണ്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്ഗോപിയുടെയും ജയറാമിന്റെയുമൊക്കെ മക്കള്‍ നായകന്മാരാകുന്ന നിരയിലേക്ക് അടുത്തതായി എത്തുന്നത് മുകേഷിന്റെ മകന്‍ ശ്രാവണാണ്. രാജേഷ് നായര്‍ ഒരുക്കുന്ന പുതിയ ചിത്രം കല്യാണത്തിലൂടെ ശ്രാവണും മലയാളസിനിമയില്‍ നായകനായി അരങ്ങേറ്റം നടത്തുകയാണ്.
സിനിമയില്‍ നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നായികയുടെ പിതാവിന്റെ വേഷത്തില്‍ ശ്രീനിവാസനാണ് എത്തുന്നത്. സോള്‍ട്ട് മാംഗോ ട്രീ സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന സിനിമയിലേക്ക് ശ്രാവണ്‍ എത്തിയത് യാദൃശ്ചികമായിട്ടായിരുന്നു. പരിചയമുള്ള മുഖങ്ങളില്‍ നിന്നുമുള്ള മാറ്റം. ആ അന്വേഷണത്തിനൊടുവിലാണ് ശ്രാവണിനെ കണ്ടെത്തിയതെന്ന് സംവിധായകന്‍ പറഞ്ഞു.
സ്ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ശ്രാവണ്‍ കൈകൊടുത്തു. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്ന തിരക്കഥയില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഷൂട്ടിംഗ് തുടങ്ങും. പ്രകാശ് അലക്സ് എന്ന പുതിയ സംഗീത സംവിധായകനെയും സിനിമ അവതരിപ്പിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെയും കാളിദാസിന്റെയും നായകനായുള്ള അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുമ്ബോഴാണ് ശ്രാവണിന്റെയും പേരുകള്‍ കേള്‍ക്കുന്നത്.
മെഡിക്കല്‍ ബിരുദധാരിയായ ശ്രാവണ്‍ ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയില്‍ അരങ്ങറാനൊരുങ്ങുന്നത്. അച്ഛനൊപ്പം സിനിമയില്‍ അരങ്ങേറുന്ന കാര്യത്തെക്കുറിച്ച്‌ ശ്രാവണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments