Tuesday, November 26, 2024
HomeNewsമാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച്‌ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍.

മാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച്‌ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍.

മാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച്‌ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍

ജോണ്‍സണ്‍ ചെറിയാന്‍.
നാഗ്പൂര്‍: മാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച്‌ ബിജെപി കടോല്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറി സലിം ഇസ്മയില്‍ ഷായെ മര്‍ദ്ദിച്ച ഗോ സംരക്ഷകരെ പൊലീസ് അറസ്റ്റു ചെയ്തു.
അശ്വിന്‍ ഉയ്ക്കെ (35), രാമേശ്വര്‍ തായ്വഡെ (42), മോരേശ്വര്‍ തണ്ടൂര്‍ക്കര്‍ (36), ജഗദീഷ് ചൗധരി (25) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. ബച്ചു കാട്ടു നയിക്കുന്ന ‘പ്രഹാര്‍ സംഘടന്‍’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു യുവാവിനു നേരെയുള്ള ആക്രമണം.
നാഗ്പൂരിലെ ഭാര്‍സിങ്കി മേഖലയില്‍ കഴിഞ്ഞ ബുധനാഴ്ച്ചയാണ് നാലംഗ സംഘം യുവാവിനെ ആക്രമിച്ചത്. മര്‍ദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഗോമാംസമല്ല, ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും ഗോ സംരക്ഷകര്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് തുടരുകയാണുണ്ടായത്. പിന്നീട് പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments