Tuesday, November 26, 2024
HomeKeralaസമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ ഉത്തരവ്.

സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ ഉത്തരവ്.

സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ ഉത്തരവ്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് എതിരെ ‘എസ്മ’ ( അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കാമെന്ന എസെന്‍ഷ്യല്‍ സര്‍വ്വീസ് മെയിന്റനസ് ആക്‌ട് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. അനിശ്ചിത കാല സമരവുമായി നഴ്സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്ബള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.
തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കി സമരം ചെയ്യുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. ശമ്ബള വര്‍ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരം നീളുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന സ്വകാര്യ ആശുപത്രി മാനെജ്മെന്റ് അസോസിയേഷനാണ് ആശുപത്രികള്‍ അടച്ചിട്ട് സര്‍ക്കാരിനെയും നഴ്സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ് മാനെജ്മെന്റുകള്‍ അറിയിച്ചത്.
RELATED ARTICLES

Most Popular

Recent Comments