Tuesday, November 26, 2024
HomeLifestyle'ഇന്ത്യന്‍ സൈന്യത്തില്‍ ചേരണം; പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യണം' ; ഏഴു വയസ്സുകാരന്‍ കാര്‍ത്തിക്കിന്റെ സ്വപ്നം.

‘ഇന്ത്യന്‍ സൈന്യത്തില്‍ ചേരണം; പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യണം’ ; ഏഴു വയസ്സുകാരന്‍ കാര്‍ത്തിക്കിന്റെ സ്വപ്നം.

'ഇന്ത്യന്‍ സൈന്യത്തില്‍ ചേരണം; പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യണം' ; ഏഴു വയസ്സുകാരന്‍ കാര്‍ത്തിക്കിന്റെ സ്വപ്നം.

ജോണ്‍സണ്‍ ചെറിയാന്‍.
പിതാവ് അവധിക്ക് വീട്ടിലേക്ക് തിരിച്ചു വരുന്നത് കാത്തിരിക്കുകയായിരുന്നു ഏഴു വയസ്സുകാരനായ കാര്‍ത്തിക്കും എട്ടു വയസ്സുകാരിയായ കാജലും. പക്ഷേ വ്യാഴാഴ്ച അവര്‍ക്ക് പിതാവിന്റെ മൃതദേഹം കൊണ്ടുവരുന്നത് നോക്കിയിരിക്കേണ്ടി വന്നു. ബുധനാഴ്ച വടക്കന്‍ കശ്മീരിലെ കെരന്‍ സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ കൊല്ലപ്പെട്ട രണ്ടു സൈനികരില്‍ ഒരാള്‍ അവരുടെ പിതാവ് ലാന്‍സ് നായ്ക്ക് രഞ്ജിത് സിംഗ് ആയിരുന്നു.
ഒരു നല്ല വ്യക്തിയായി വളരണമെന്നും സൈനികനാകണമെന്നുമാണ് പിതാവ് പഠിപ്പിച്ചിരിക്കുന്നതെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞത്. സൈന്യത്തില്‍ ചേര്‍ന്ന് പിതാവിനെ കൊന്നവരോട് പകരം വീട്ടുമെന്ന് പയ്യന്‍ പറയുന്നു. സഹോദരി കാജലിന് പക്ഷേ ഐപിഎസ് ഓഫീസറാകണം. എങ്കിലേ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് എതിരേ പോരാടാനാകൂ. രഞ്ജിത്തിന്റെ ഭാര്യ നേഹയ്ക്ക് കണ്ണീര്‍ തോരുന്നില്ലായിരുന്നു. ഭര്‍ത്താവിനെ കൊന്നതിന് സര്‍ക്കാരില്‍ നിന്നും നീതി കിട്ടണം എന്ന് അവര്‍ ആവശ്യപ്പെട്ടു. ജബല്‍പൂരില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന രഞ്ജിത്തിനെ ആയിരുന്നു അതിര്‍ത്തി രേഖയ്ക്ക് അരുകിലേക്ക് വിട്ടത്. ഗ്രാമം മുഴുവന്‍ വിതുമ്ബുകയാണ്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത് അയാള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്ന് മുന്‍ ഗ്രാമീണര്‍ പറഞ്ഞു.
ഭല്‍വാല്‍ ഏരിയയില്‍ ഭാര്യയെയും രണ്ടു മക്കളെയും വിട്ട് രാജ്യസുരക്ഷയ്ക്കായി എത്തിയ രഞ്ജിത് സിംഗും ജമ്മു ജില്ലയിലെ ഷംചാക് ഏരിയയിലെ ഗുര്‍ഹാസിംഗു വില്‍ നിന്നുള്ള സതീഷും വിമുക്ത ഭടന്മാരുടെ മക്കളായിരുന്നു. രണ്ടുപേരുടെയും ഭൗതീകശരീരം വെള്ളിയാഴ്ച വീടുകളില്‍ എത്തിച്ചു. സതീഷിന്റെ വീട്ടില്‍ മാതാവ് കമലേഷ് കുമാരിക്ക് ദു:ഖം അടക്കാനായിരുന്നില്ല. എന്നാല്‍ 50 കാരനായ റിട്ടയേഡ് ക്യാപ്റ്റന്‍ അജിത് ലാല്‍ പിടിച്ചു നിന്നു. ഇവരുടെ മകനായിരുന്നു സതീഷ്. 2015 ലായിരുന്നു സതീഷ് സൈന്യത്തില്‍ ചേര്‍ന്നത്. നീണ്ട പരിശീലനത്തിന് ശേഷം ജബല്‍പൂരിലായിരുന്നു പോസ്റ്റ് ചെയ്തത്. കശ്മീര്‍ താഴ്വാരത്ത് നിന്നും മാറുന്നതിന് മുമ്ബായി ഒരു മാസത്തെ അവധിക്ക് കഴിഞ്ഞ ജൂണില്‍ നാട്ടില്‍ വന്നിരുന്നു.
RELATED ARTICLES

Most Popular

Recent Comments