ജെയ്‌നി സ്റ്റീഫൻ. (Street Light fb group)
നിന്റെ ഗദ്ഗദത്തോട് ഇതാ വേറൊന്ന്
ഞാൻ ചേർത്തു വക്കുന്നു..
ആഴത്തിലുള്ള മുറിവുണക്കാൻ അതുപകരിക്കുമെങ്കിൽ..
നിന്റെ കണ്ണുനീരിനോട് കൂടി തുളുമ്പുന്നയെൻ കണ്ണുകൾ ഞാൻ ചേർത്തു വക്കുന്നു..
നിന്റെ കണ്ണ് നനയാതിരിക്കാൻ അതുപകരിക്കുമെങ്കിൽ..
നിന്റെ വിറയ്ക്കുന്ന കൈകളോട് ഇതാ എന്റെ കൈകളെ ഞാൻ ചേർത്തു വക്കുന്നു
നിനക്കിനിയുമെഴുതാൻ
അതുപകരിക്കുമെങ്കിൽ..
നിന്റെ ഹൃദയത്തോട് എന്റെ സൗഹൃദത്തെ ഞാൻ ചേർത്തു വക്കുന്നു
നിന്റെ ദുഃഖത്തിൽ സാന്ത്വനമാകാൻ
അതുപകരിക്കുമെങ്കിൽ..