ജോണ്‍സണ്‍ ചെറിയാന്‍.
പത്തനംതിട്ട: പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ എറിഞ്ഞു. പന്തളം പെരുമ്ബുളിക്കലില്‍ ജോണ്‍(65) ഭാര്യ ലീല(60) എന്നിവരെയാണ് മകനായ മാത്യു ജോണ്‍(28) കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയത്. ജൂലായ് 6 വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കിണറ്റില്‍ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ദിവസമായി കിണറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ മാത്യു ജോണിനോട് പറഞ്ഞിരുന്നു.
അയല്‍വാസികള്‍ക്ക് സംശയം തോന്നി തുടങ്ങിയതിനാല്‍ മാത്യു ജോണ്‍ രഹസ്യമായി ജെസിബി ഉപയോഗിച്ച് കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ പന്തളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മാതാപിതാക്കളെ കൊലപ്പെടുത്തിയതും, അതിനു ശേഷം മൃതദേഹം വലിച്ചു കൊണ്ടുപോയി കിണറ്റിലെറിഞ്ഞതും താനാണെന്ന് മാത്യു ജോണ്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.