Friday, November 29, 2024
HomeLiteratureമഴയേ കുറിച്ച് ഒരു ഓര്‍മ്മ. (അനുഭവ കഥ)

മഴയേ കുറിച്ച് ഒരു ഓര്‍മ്മ. (അനുഭവ കഥ)

മഴയേ കുറിച്ച് ഒരു ഓര്‍മ്മ. (അനുഭവ കഥ)

 മിലാല്‍ കൊല്ലം.
നാട്ടിൽ എന്താ മഴയാ. മുഖ പുസ്തകം തുറന്നാൽ മഴയേക്കുറിച്ചുള്ള വർണ്ണനകളെ ഒള്ളു. മഴയേ ഞാൻ എന്നും ഇഷ്ടപ്പെടുന്നു. മെഡിക്കൽ സ്റ്റോറിൽ നിൽക്കുന്ന കാലത്ത്‌ രാത്രി ഒൻപത്‌ മണി കഴിഞ്ഞ്‌ വീട്ടിൽ വരുന്നത്‌ മഴ നനഞ്ഞ്‌ ആയിരിക്കും. അപ്പോൾ തന്നെ വെളിയിൽ ഇറങ്ങി മുറ്റത്തേ കിണറ്റിൽ നിന്ന് വെള്ളം കോരി ഒരു കുളിയുണ്ട്‌. ഭാഗ്യത്തിനു ഈ സമയത്ത്‌ ആരും ട്ടോർച്ച്‌ ലൈറ്റുമായി റോഡിൽ കൂടി പോകാറില്ല.
ഇത്‌ പറഞ്ഞപ്പോഴാണു പഴയ ഒരു കാര്യം ഓർമ്മവന്നത്‌. എന്റെ വളരെ കൊച്ചിലെ ദിവാൻ പേഷ്ക്കാർ വൈകുന്നേരം നടക്കാൻ പോകും കയ്യിൽ ഊന്ന് വടി കൂടെ ജോലിക്കാരൻ പന്ത്രണ്ട്‌ ബാറ്ററിയുടെ ട്ടോർച്ച്‌ ലൈറ്റ്‌.
നേരെ മയ്യനാട്‌ ജംഗ്ഷൻ വരെ പോകും അവിടെ ദിവാകരൻ മുതലാളിയുടെയും പ്രഭാകരൻ മുതലാളിയുടെയും കടയിൽ കയറി കുറച്ച്‌ സമയം ഇരുന്ന് സംസാരിക്കും ഒരു ഏഴുമണിയാകുമ്പോൾ തിരിച്ച്‌ നടക്കും പിന്നീട്‌ നടത്ത നിറുത്തുന്നത്‌ ഞങ്ങളുടെ പടിഞ്ഞിറ്റതിൽ വിഷ വൈദ്യരുടെ വീട്ടിൽ എത്തുമ്പോഴാണു. (ചെഞ്ജേരി അഛാഛൻ) അവിടെയിരുന്നു കുറച്ച്‌ സമയം സംസാരിച്ചിട്ട്‌ അവിടുന്ന് ഇറങ്ങും അതായത്‌ എട്ട്‌ മണിയ്ക്ക്‌ പേഷ്ക്കാരുടെ വീട്ടിൽ തിരിച്ചെത്തും. അങ്ങനെ ഒരു ദിവസം പടിഞ്ഞിറ്റതിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ വീട്ടിനടുത്ത്‌ എത്തിയപ്പോൾ ആരോ കിണറ്റിൻ കര നിന്ന് കുളിക്കുന്നു. ആണുങ്ങൾ ആണു കേട്ടോ പേരു പറയില്ല. ഈ കുളി മിക്കവാറും ഉള്ളതാണു. പേഷ്ക്കാർ എന്ത്‌ ചെയ്തെന്നു വച്ചാൽ ജോലിക്കാരനോട്‌ പറഞ്ഞു അങ്ങോട്ട്‌ ഒന്ന് ട്ടോർച്ച്‌ അടിക്കാൻ. ട്ടോർച്ച്‌ അടിച്ചതും കുളിച്ച്‌ കൊണ്ട്‌ നിന്ന ആളിന്റെ പൊടി പോലും കണ്ടില്ലാ എന്ന് മാത്രമല്ല. പിന്നീട്‌ ഒരിക്കലും പേഷ്ക്കാരഛാഛൻ പോകുന്ന സമയത്ത്‌ അദ്ദേഹം കുളിച്ചിട്ടു മില്ല.
മഴയേ കുറിച്ചാണു നമ്മൾ പറഞ്ഞു വന്നത്‌. എന്റെ ചെറുപ്പ കാലത്ത്‌ മഴപെയതാൽ ഞങ്ങളുടെ റോഡ്‌ പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണു ഇറക്കം. അതുകൊണ്ട്‌ ഒഴുകി വെള്ളം ഒടുവിൽ വന്ന് ഇറങ്ങുന്നത്‌ ഞങ്ങളുടെ പുരയിടത്തിലാണു. വെള്ളം പടിഞ്ഞാറുനിന്ന് ഒഴുകി വരുമ്പഴേ ചിലർ അവരുടെ വീട്ടിലേയ്ക്ക്‌ വെള്ളം കയറ്റി വിടും എന്നിട്ട്‌ അവരുടെ പുരയിടത്തിൽ തന്നെ കുറച്ച്‌ കിഴക്കോട്ട്‌ മാറി വെള്ളം മാത്രം പുറത്ത്‌ റോഡിൽ പോകത്തക്ക രീതിയിൽ അരിപ്പൊക്കേ വച്ച്‌ വിടും. എന്നാൽ വെള്ളം അകത്തോട്ട്‌ കയറുന്നിടത്ത്‌ ഒരു അരിപ്പും കാണില്ല. അവസാനം ഈ വെള്ളം മാത്രം വന്ന് പതിയ്ക്കുന്നത്‌ ഞങ്ങളുടെ വീട്ടിലും. അന്നോക്കേ മഴക്കാലം വന്നാൽ കാണാൻ പറ്റുന്ന അണക്കെട്ടുകളാണു ഇതൊക്കേ. ഇപ്പോൾ ഇതെല്ലാം മാറി. ഇപ്പോൾ ഇങ്ങനെയോക്കേ എവിടെയെങ്കിലും ഉണ്ടോ എന്നും അറിയില്ല. മുൻപ്‌ ഞങ്ങളുടെ വീട്ടിന്റെ മുറ്റത്ത്‌ മീൻ വരുമായിരുന്നു. ഞങ്ങളുടെ പടിഞ്ഞിറ്റതിൽ വിഷ വൈദ്യരുടെ വീട്ടിൽ തെക്കേ അറ്റത്തായി ഒരു കുളം ഉണ്ടായിരുന്നു. നാക്ക്‌ അത്ര തിരിയാത്ത ഒരു കക്ഷി ഉണ്ടായിരുന്നു. അദ്ദേഹം ഒരു ദിവസം ഓടി വന്നിട്ട്‌ പറഞ്ഞതാണു കൊത്തമ്മാവ കൊത്തമ്മാവ കൊത്തമ്മാവന്റെ കൊ……….
RELATED ARTICLES

Most Popular

Recent Comments