Friday, November 29, 2024
HomeKeralaപുതിയ പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഫേസ്ബുക്കിലുടെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാം .

പുതിയ പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഫേസ്ബുക്കിലുടെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാം .

പുതിയ പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഫേസ്ബുക്കിലുടെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാം .

ജോണ്‍സണ്‍ ചെറിയാന്‍.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ജൂലായ് ഒന്നുമുതല്‍ പുതിയ പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഫേസ്ബുക്കുമായി സഹകരിച്ചുകൊണ്ടാണ് പ്രത്യേക പരിപാടിക്ക് തുടക്കമിടുക്കുന്നത്.
ഫേസ്ബുക്കിലുള്ള ഇന്ത്യയിലെ 180 ദശലക്ഷം ജനങ്ങള്‍ക്ക് ‘രജിസ്റ്റര്‍ നൗ’ എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്തുകൊണ്ട് പേരുകള്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
ജൂലായ് ഒന്നിന് ‘വോട്ടര്‍ രജിസ്ട്രേഷന്‍ റിമൈന്‍ഡര്‍’ എന്ന പേരില്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം,കന്നട,പഞ്ചാബി, ബംഗാളി, ഉര്‍ദു, അസമീസ്, മറാത്തി, ഒഡിയ എന്നീ ഭാഷകളിലാകും റിമൈന്‍ഡറുകള്‍ അയക്കുക. രജിസ്റ്റര്‍ നൗ ബട്ടണില്‍ അമര്‍ത്തിയാല്‍ നാഷണല്‍ വോേട്ടഴ്സ് സര്‍വ്വീസസ് പോര്‍ട്ടലിലേക്ക് (www.nvsp.in) എത്തിച്ചേരുകയും രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും.
ഇന്ത്യയില്‍ ആദ്യമായാണ് ഫേസ്ബുക്കിന്റെ വോട്ടര്‍ രജിസ്ട്രേഷന്‍ റിമൈന്‍ഡര്‍ പ്രചരിക്കുന്നത്. വോട്ടില്ലാത്ത ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികളുടെ ഭാഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രത്യേക സംരഭമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments