ജെനി പോള്‍.
കൊഴിഞ്ഞ പൂവിതളിന്‍ മഞ്ഞപ്പണിഞ്ഞു
നീയെന്തിനെന്‍ മുന്നിലിന്നിങ്ങനെ,
നോവിന്‍റെ കഥ പറയാത്ത ചുണ്ടില്‍
വേനലിന്‍ ചിരി ഒളിപ്പിക്കുന്നു.
മുറിച്ചുമാറ്റിയോരിതള് നീ പ്രിയേ
വേരറ്റൊരു മരം കണക്കെ ഞാനുമിന്ന്
അഗ്നി കാത്തിലകള്‍ പൊഴിച്ചു മൃതമായ്
ആസന്നവിധിയുടെ വരവു കാക്കുന്നു.
പൊഴിയുന്ന കണ്ണുനീര്‍ച്ചാലുകളെന്‍
വേരുകള്‍ നനയിച്ച കാലമോര്‍ക്കുന്നു
പരല്‍മീന്‍ പിടയുന്ന കണ്‍കളിലിന്നു
ചത്ത മീനിന്‍ ശവകൂത്ത് കാണുന്നു.
നിനക്കായ് തളിര്‍ത്ത കുഞ്ഞിലകളും
സ്വപ്നം പുഴുകുത്തി നിറംകെട്ട് വീണു
പെയ്യരുതെ കാലമേഘമേ നീയിനി
അഗ്നിയെന്‍ വേരിലാഴുന്ന നേരമായ്.
വരും ജന്മമൊന്നായ് നമുക്കൊരു
ഒറ്റമരത്തിലെ പൂക്കളായ് വിടരാം…