Friday, June 13, 2025
HomePoemsമാനസമാളിക... (ഗദ്യ കവിത)

മാനസമാളിക… (ഗദ്യ കവിത)

മാനസമാളിക... (ഗദ്യ കവിത)

അഞ്ജലി പിള്ള. (Street Light fb group)
നിനക്കായൊരു മാളികതീർക്കണം
വർണ്ണക്കല്ലുകൾ ചന്തത്തിൽ പാകി നിരത്തി
മദ്ധ്യേ വിശ്വാസം സ്നേഹത്തിൻ കൈപിടിച്ചും
ചതുർസ്‌ഥൂണങ്ങളിലെന്നാത്മാവ് നിറച്ചും
കാവലായെൻ സതീർഥ്യൻ മാരുതനും
സന്ധ്യക്കു തിരി തെളിക്കാനൊരു തറയും
നിന്റെയീ ഈറന്മുടിയിൽ തിരുകാനൊരുനാമ്പ് തുളസി
അങ്കണത്തിൽ നിൻ പുഞ്ചിരി കാത്തു
പൂക്കാൻ കൊതിക്കും ചെമ്പനീർ പൂക്കളും
മാരിവില്ലിൽ തീർത്തയാടയാദികളും സ്വരുക്കൂട്ടണം…
നിന്റെ മനസ്സെന്നെ തേടുമ്പോൾ മുഖമൊട്ടു
വാടാതെ കണ്ണാടിയൊന്നതിൽ നീ നോക്കണം
ചിണുങ്ങി നീ പറയും പരിഭവമെൻ ശ്വാസത്തില-
ലിഞ്ഞു മൂളിടും പുല്ലാങ്കുഴലും അറയിൽ വേണം
മനസ്സിലൊത്തനടുവിലായൊരു മാളിക തീർക്കണം….
ഇനിയാരും കടന്നുവരാത്ത മാനസമാളിക-
യതെനിക്ക് തീർക്കണം നിനക്കു മാത്രമായ്…….

 

RELATED ARTICLES

Most Popular

Recent Comments