ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലൂര്‍: ജൂണ്‍ 18 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിക്കും. പ്രണബ് മുഖര്‍ജി മൂകാംബികയില്‍ വൈകിട്ട് നാലു മണിയോടു കൂടിയാണ് എത്തുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 10.30 മുതല്‍ വൈകിട്ട് ആറു വരെ ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കില്ലെന്ന് ക്ഷേത്രം അധികാരികള്‍ അറിയിച്ചു.
18 നു തന്നെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും. ഉഡുപ്പിയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടല്‍ കര്‍മ്മവും രാഷ്ട്രപതി നിര്‍വ്വഹിക്കും. 17 ന് ബംഗലൂരു മെട്രോ റെയിലിന്റെ അവസാന ഘട്ടവും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. അതിനു ശേഷമാണ് ഉടുപ്പിയിലേക്കു തിരിക്കുക. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലൂരിലും ഉഡുപ്പിയിലും ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
ക്ഷേത്രസന്ദര്‍ശനത്തിന് ലോഡ്ജുകളില്‍ മുറിയെടുക്കുന്നവര്‍ രാവിലെ പത്തരക്കു മുന്‍പായി ചെക്ക് ഔട്ട് ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി.