Saturday, May 10, 2025
HomeHealthസംസ്ഥാനത്ത് പനി മരണം 27 ആയി.

സംസ്ഥാനത്ത് പനി മരണം 27 ആയി.

സംസ്ഥാനത്ത് പനി മരണം 27 ആയി.

ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പാലക്കാട്ടാണ് ഇന്ന് പനി മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണന്പ്ര സ്വദേശി രഘുവാണ് ഡെങ്കിപ്പനി ബാധമൂലം മരിച്ചത്. ഇതോടെ മരണസഖ്യ 27 ആയി ഉയർന്നു. പനിയെ തുടർന്ന് ചികിത്സയിലായിരുന്ന രഘുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അതിനിടെ പനി രൂക്ഷമായിരുന്ന കൂരാച്ചുണ്ടിന് പുറമേ കോഴിക്കോട് ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ കൂടി പനി പടർന്നു പിടിക്കുന്നത് ആശങ്ക പരത്തുണ്ട്. ആരോഗ്യവകുപ്പ് അടിയന്തര നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും പനി നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ സർക്കാർ ആശുപത്രികളെല്ലാം പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments