ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുവരവ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ വിപ്ലവമാണ് സൃഷ്ടിച്ചത്. ജിയോ സൗജന്യമായി ഡേറ്റയും കോളുകളും നല്‍കിയതോടെ മുന്‍പന്തിയില്‍ നിന്നിരുന്ന മറ്റ് കമ്പനികള്‍ക്ക് തങ്ങളുടെ സേവനങ്ങളുടേയും നിരക്കുകള്‍ കുറക്കേണ്ടി വന്നു. ഇപ്പോഴിതാ ഐഡിയ പുതിയ ഓഫറുമായി വരുന്നു. 70 ദിവസത്തേക്ക് 396 രൂപക്ക് 70 ജിബിയും സൗജന്യ കോളുകളും നല്‍കുന്നതാണ് ഐഡിയയുടെ പദ്ധതി.
ജിയോയുടെ 309 ഓഫറിനു സമാനമായി വണ്‍ ജിബി വണ്‍ ഡേയ്ക്ക് സമാനമായിരിക്കും ഐഡിയയുടെ പുതിയ ഓഫര്‍. പക്ഷേ, ദിവസം 300 മിനുറ്റാണ് സൗജന്യ കോള്‍ വിളിക്കാനാവുക. ആഴ്ചയില്‍ 1200 മിനുറ്റായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു നെറ്റുവര്‍ക്കുകളിലേക്ക് മൊത്തം 3000 മിനിറ്റ് ലോക്കല്‍ ആന്‍ഡ് എസ്ടിഡി കോളാണ് ലഭിക്കുക. അത് കഴിഞ്ഞ് വിളിക്കുന്ന കോളുകള്‍ക്ക് മിനുറ്റിന് 30 പൈസ ഈടാക്കും. ഐഡിയ നമ്പറുകളിലേക്ക് മാത്രമാണ് അണ്‍ലിമിറ്റഡ് അനുവദിച്ചിരിക്കുന്നത്. 3ജി ഡേറ്റാ സ്പീഡ് ആയിരിക്കും ലഭ്യമാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മറ്റൊരു പ്രധാനകാര്യമെന്തെന്നാല്‍ ഈ ഓഫറിനെ കുറിച്ച് ഐഡിയ എസ്എംഎസ് മുഖേന അറിയിക്കുകയില്ല. കസ്റ്റമര്‍ കെയറില്‍ വിളിച്ച് അന്വേഷിച്ചാല്‍ മാത്രമേ നിങ്ങളുടെ നമ്പറില്‍ ഈ ഓഫര്‍ ലഭ്യമാണോ എന്ന് അറിയുകയുള്ളൂ. ലഭ്യമാണെങ്കില്‍ അന്ന് രാത്ര 12 മണിക്ക് മുന്‍പ് തന്നെ റീചാര്‍ജ് ചെയ്ത് ഓഫര്‍ ആക്റ്റിവേറ്റ് ചെയ്തിരിക്കണം. അഥവാ സമയത്തിന് മുന്‍പ് റീചാര്‍ജ് ചെയ്തില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും വിളിച്ച് ഓഫര്‍ ലഭ്യമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.