Sunday, November 24, 2024
HomeNewsകേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ വളയേറ്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ വളയേറ്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ വളയേറ്.

ജോണ്‍സണ്‍ ചെറിയാന്‍.
സ്മൃതി ഇറാനിക്ക് നേരെ വളയേറ്. ഗുജറാത്തിലെ അര്‍മേലിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടയില്‍ സംസാരിക്കവേയാണ് ഇറാനിക്ക് നേരെ കാണികളില്‍ ഒരാള്‍ വളയെറിഞ്ഞത്.
മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷീകത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വന്ദേമാതാരം എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വളയേറ്. എന്നാല്‍ വളകള്‍ ഇറാനിയുടെ അടുത്ത് പോലും എത്തിയില്ല. എറിഞ്ഞയാളെ ഉടനെ പോലീസ് സ്ഥലത്തുനിന്നും നീക്കി.
അര്‍മേലി ജില്ലയിലെ മോട്ട ഭന്ദരിയ ഗ്രാമവാസിയായ കേതന്‍ കസ്വാലയാണ് വളയെറിഞ്ഞത്. ഗുജറാത്തിലെ കര്‍ഷകരുടെ വായ്പ എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ടാണ് കസ്വാല വളയെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. വന്ദേമാതരം എന്ന് മാത്രമാണ് കസ്വാല മുദ്രാവാക്യം മുഴക്കിയതെന്നും ഇയാള്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments