ജോണ്‍സണ്‍ ചെറിയാന്‍.
ജൂണ്‍ മുപ്പത് മുതല്‍ വാട്ട്സ്ആപ്പ് സേവനം എല്ലാ ഫോണിലും ലഭിക്കില്ല. ബ്ലാക്ക് ബെറി ഓപ്പറേറ്റിങ് സിസ്റ്റം, നോക്കിയ ഏസ്60 എന്നീ ഫോണുകളില്‍ ജൂണ്‍ മുപ്പത് മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല. വാട്സ്ആപ്പില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ ഫോണുകള്‍ക്ക് കപ്പാസിറ്റി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്ട്സ്ആപ്പിന്റെ തീരുമാനം.
ഐഒഎസ് 6, വിന്‍ഡോസ് 7 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ബ്ലാക്ക്‌ബെറി 10, ബ്ലാക്ക്‌ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ S40 എന്നിവയില്‍ ജൂണ്‍ 30 ഓടെ വാട്ട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഓഎസ് 6, വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ജൂണ്‍ മുപ്പത് മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.