ജോണ്‍സണ്‍ ചെറിയാന്‍.
ഉറങ്ങണമെങ്കിൽ ഓരോരുത്തർക്കും ഓരോ ശീലങ്ങളാണ്. ചിലർക്ക് ഫാൻ വേണം, ചിലർക്ക് പുതക്കണം, വേറെ ചിലർക്ക് ബെഡിൽ കിടക്കണം അങ്ങനെ പല തരം ചിട്ടകളാണ്. ഇത് മനുഷ്യരുടെ കാര്യം. എന്നാൽ മറ്റു ജീവികൾ എങ്ങനെയാണ് ഉറങ്ങുന്നതെന്ന് ആർക്കെങ്കിലും അറിയുമോ?
എങ്ങനെയൊക്കെയോ ഉറങ്ങുമായിരിക്കും എന്നല്ലാതെ അതിൽ ഒരു കൗതുകമൊന്നും മിക്കവർക്കും തോന്നിയിട്ടുണ്ടാകില്ല. എന്നാൽ ഇവിടെ രണ്ടു പൂച്ചക്കുഞ്ഞുങ്ങൾ കെട്ടിപ്പിടിച്ച് കിടന്ന് ശ്രദ്ധ നേടുകയാണ്. ജപ്പാനിൽ നിന്നാണ് കൗതുകമുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നത്.
കനേലി, അമേലി എന്നീ മൂന്ന് മാസം പ്രായമുള്ള കൂടപ്പിറപ്പുകളാണ് ഉറങ്ങുമ്പോൾ കെട്ടിപ്പിടിക്കുന്നത്. ഇങ്ങനെ കെട്ടിപ്പിടിച്ചാൽ മാത്രമേ ഇവർ ഉറങ്ങുകയുള്ളൂ എന്ന് ഉടമസ്ഥൻ റി തമുറ പറയുന്നു.
ഇരുവരും പരസ്പരം സ്നേഹിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുമെന്ന് പറഞ്ഞ തമുറ ഇടക്ക് രണ്ട് പേരും അടി കൂടുമെങ്കിലും രാത്രിയിൽ എല്ലാം മറന്ന് ഒരുമിച്ച് കിടക്കുമെന്നും വ്യക്തമാക്കി.
ഇരുവർക്കും കളിക്കാനായി ഒരു കരടി കുട്ടിയും കിടക്കുമ്പോൾ പുതുക്കാനായി ഒരു പുതപ്പും ഉണ്ട്.