Monday, May 12, 2025
HomePoemsമഴതുള്ളി. (കവിത)

മഴതുള്ളി. (കവിത)

മഴതുള്ളി. (കവിത)

 അഞ്ജലി പിള്ള. (Street Light fb group)
ഒരു മഴത്തുള്ളി നിൻ
കവിളിൽ പതിഞ്ഞതും
ഒരുനിലാപക്ഷിയായ്
അണയാൻ കൊതിച്ചു ഞാൻ
നി വരും വീഥിയിൽ
മൗനമായ് നിന്ന നാൾ
വാചാലമായ് നിന്നെ
അറിയാൻ കൊതിച്ചു ഞാൻ
ഈ യാത്രയിൽ
ഒരുകിളിയായ് ഞാനും
ഇണക്കിളിയായി നീയും
ഒരുമിച്ചു തീർത്തിടും
കൂടാണെൻ സ്വപ്നം
ആലോലം പാടിടും
പാട്ടാണെൻ നെഞ്ചിൽ
ചിണുങ്ങിക്കരയുമെൻ
കാർമുകിലിനെ ചുംബിച്ചു
മഴവിൽ കുടക്കീഴിൽ നിൻ
പിണക്കങ്ങളെല്ലാം തീർക്കാം
കാലംതെറ്റിയ മഴയിൽ
ഋതുമാറി പോകാതെ
എന്നുമെൻ വസന്തയവനിക
സുന്ദരിയായ് കൂടെവേണം

 

RELATED ARTICLES

Most Popular

Recent Comments