Monday, April 28, 2025
HomeAmericaമാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സമ്മേളനം ഒക്കലഹോമയില്‍ ജൂണ്‍ 10-ന്.

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സമ്മേളനം ഒക്കലഹോമയില്‍ ജൂണ്‍ 10-ന്.

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സമ്മേളനം ഒക്കലഹോമയില്‍ ജൂണ്‍ 10-ന്.

പി.പി. ചെറിയാന്‍.
ഒക്കലഹോമ: മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എയില്‍ ഉള്‍പ്പെട്ട ഡാളസ്, ഒക്കലഹോമ ഇടവകയില്‍ നിന്നുള്ള സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘാഗംങ്ങളുടെ സംയുക്ത സമ്മേളനം ജൂണ്‍ 10 ന് രാവിലെ 10 മുതല്‍ ഒക്കലഹോമ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടക്കുന്നു.സമ്മേളനത്തില്‍ പ്രീണാ മാത്യു (ഡാളസ്) ധ്യാന പ്രസംഗം നടത്തും.
സൈക്കോളജി, എഡ്യുക്കേഷന്‍ മാസ്റ്റര്‍ ബിരുദധാരിയായ പ്രീണാ ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് അസിസ്റ്റന്റ് വികാരി റവ. മാത്യു സാമുവേലിന്റെ പത്നിയാണ് മാര്‍ത്തോമാ സഭയിലെ സേവികാ സംഘം, യുവജന സഖ്യം, ഇടവക മിഷന്‍ സമ്മേളനങ്ങളില്‍ ആത്മീയ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നടത്തുന്ന പ്രീണാ മാത്യൂ നല്ലൊരു കൗണ്‍സിലര്‍ കൂടിയാണ്. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഷൈജു ജോണ്‍. റവ. വിജു വര്‍ഗീസ്, സജി ജോര്‍ജ്ജ്, ജോളി സാബു എന്നിവര്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments