റോസ്.
വരിക നീ എന്റെ നാലുകെട്ടിന്റെ
മാറാലകെട്ടിയവാതായനവും കടന്നിരുളു
കൂടുകൂട്ടുന്നൊരെന്‍ മുറിയിലേ
ക്കിടതുകാലിലെ ചങ്ങല മുറുകിയ
പാടുകണ്ടറക്കാതെ .
ചിതറിയൊരെന്നോര്‍മയില്‍
മിഴിവോടെയിന്നുമുണ്ടു നീ സഖീ
പിണങ്ങി എന്‍ മനസിനോടെങ്കിലും
കാണുന്നു ഞാന്‍ നിന്‍ സ്നേഹ
മങ്ങകലെയായൊരു മിന്നാമിനുങ്ങിന്‍ പ്രഭപോല്‍.
നിന്‍ കാല്‍ പെരുമാറ്റം കേള്‍പ്പതിനായ്
ഭ്രാന്തമാമെന്നലര്‍ച്ചതന്നിടവേളകളില്‍
ചെവിയോന്നു വട്ടം പിടിച്ച് കാതോര്‍ക്കയില്‍,
അതു കാറ്റില്‍ കരിയില പാറിയ
ശംബ്ദമാണെന്ന തിരിച്ചറിവില്‍
നിരാശയോടെ പിന്‍വാങ്ങി വീണ്ടും
പഞ്ചഭൂതങ്ങള്‍ വിറക്കുമാറുച്ചത്തില്‍
അട്ടഹസിച്ചലറിക്കരയുമ്പോള്‍
കേട്ടവര്‍ ചൊന്നിവള്‍ ഭ്രാന്തി
നീയും ചൊന്നിവള്‍ ഭ്രാന്തി