സിബി നെടുംചിറ.
അയാള്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡിലെ കറുത്ത മഷികൊണ്ടെഴുതിയ അക്ഷരത്തിലേക്കവള്‍ ഉറ്റുനോക്കി ‘’റോഷന്‍ ജോസഫ് ഡയറെക്ടര്‍ ഓഫ് മേഴ്സി ഹോം’’ അവള്ക്ക് വിശ്വസിക്കാനായില്ല മരണത്തോട് മല്ലടിച്ചുകിടന്ന അവനിന്ന്‍…?? അതിനുനിമിത്തമായ ആ പനിനീര്ച്ചെ ടി…? ഓര്മ്മചകള്‍ മൊട്ടിട്ട തന്റെശവീട്ടുമുറ്റത്തെ വിശാലമായ പൂന്തോട്ടത്തിലേക്കും അവനിലേക്കും ഒരിക്കല്ക്കൂടി അവള്‍ യാത്രതിരിച്ചു,പുതിയയിനം പൂക്കെളും പൂച്ചെടികളുംകൊണ്ടു സമൃദ്ധമായ ആ വലിയ പൂന്തോട്ടം, എങ്കിലും താനിഷ്ടപ്പെട്ടിരുന്നത് എന്നും പ്രാഭാതത്തില്‍ കൂമ്പിയ ഇലകളുമായി കാത്തിരിക്കുന്ന ആ പനിനീര്ച്ചെ ടിയെയായിരുന്നു…
തന്റെത പതിനഞ്ചാമത്തെ ജന്മദിനത്തിനു അച്ഛന്‍ സമ്മാനിച്ചതായിരുന്നു ആ പുതിയയിനം റോസാച്ചെടി, അന്നുമുതല്‍ അവള്‍ തനിക്കു കൂട്ടുകാരിയായി, എന്നും പ്രാഭാതത്തില്‍ തന്റെ ഈറന്‍ മുടിയില്‍ ചൂടുവാന്‍ പാതിവിടര്ന്ന റോസാപ്പൂവുമായി അവള്‍ കാത്തിരുന്നു. എന്നും ഒരേനിറത്തിലുള്ള റോസാപ്പൂവ് മുടിയില്ച്ചൂ ടി കോളേജിലെത്തിയിരുന്നതന്നെ എപ്പോഴൊ അവന്‍ ശ്രദ്ധിച്ചുതുടങ്ങി… ക്രമേണഅവന്‍ തനിക്കു കൂട്ടുകാരനായി…
ദിവസങ്ങള്‍ കഴിയവേഅവന്‍ തനിക്കൊരു പേരുനല്കി ‘’പനീനീര്പു്ഷ്പം’’ എന്നും ക്ലാസ്സുകഴിഞ്ഞു വീട്ടിലെത്തിയശേഷം കോളേജുവിശേഷങ്ങളെല്ലാം തന്റെ് പ്രിയപ്പെട്ട കൂട്ടുകാരിയുമായി പങ്കുവെക്കുമായിരുന്നു കൂട്ടത്തില്‍ അവനെപ്പറ്റിയും…
ഒരിക്കല്‍ കോളേജുകഴിഞ്ഞു വീട്ടിലേക്കുള്ള ബസ്സ് കാത്തുനിന്ന എന്റെപ മുടിയിലെ വെയിലേറ്റുവാടിയ‘’റോസാപ്പൂവിന്റെ് സുഗന്ധം’’ മൂക്കിലേക്കു ആവാഹിക്കുന്നതിനിടയില്‍ അവന്‍ മന്ത്രിച്ചു ‘’നിനക്കറിയുമോ നീ പൂവിറുക്കുമ്പോള്‍ എന്തുമാത്രം ആ റോസാച്ചെടിക്കു വേദനിക്കുന്നുണ്ടെന്ന്…??’’
ഒന്നും മനസ്സിലാകാതെ ഞാന്‍ അവന്റെ് മുഖത്തേക്കുനോക്കി, മനുഷ്യരെപ്പോലെ ചെടികള്ക്കും വേദനിക്കുമെന്നുള്ളതു പുതിയ അറിവായിരുന്നു…!!
അന്നും പതിവുപോലെ കോളേജിലെത്തി, എന്നാല്‍ പതിവിനു വിപരീതമായി അവന്‍ മാത്രം ക്ലാസ്സിലെത്തിയില്ല, അവളുടെ കണ്ണുകള്‍ അവനെ തിരഞ്ഞുകൊണ്ടിരുന്നു അവന്റൊ‘’പനിനീര്‍പുഷ്പം’’ എന്ന വിളിക്കായ്മനസ്സുക്കൊതിച്ചു തനിക്കേറ്റവും ഇഷ്ടപ്പെട്ട ബോട്ടണിക്ലാസായിരുന്നിട്ടും ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല തന്റെബ പ്രിയപ്പെട്ട റോസാപ്പൂവിന്റെന ആരാധകനുവേണ്ടി മനസ്സുതുടിച്ചു!!
അപ്പോഴാണു അറ്റണ്ടര്‍ ചെറിയൊരു കുറിപ്പുമായി ക്ലാസിലെത്തിയത്, കുറിപ്പുവായിച്ച പ്രൊഫസറുടെ മുഖത്തു മിന്നിമറഞ്ഞ വിഷാദഭാവങ്ങള്‍…‘’പിന്നെ വാക്കിനെക്കാള്‍ മൂര്ച്ചായേറിയ മൌനം,’’
ആ മൌനത്തെ കീറിമുറിച്ചുകൊണ്ടു പ്രൊഫസര്‍ സ്റ്റുഡെന്‍സിനോടായി പറഞ്ഞു ഇന്നു ‘’രാവിലെ നമ്മുടെ ക്ലാസിലെ റോഷന്‍ ജോസെഫിന്റെഡ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു………….??’
‘’’ധാരാളം രക്തം വാര്ന്നു പോയിരിക്കുന്നു’’ ‘’നിങ്ങള്ക്കാ്ര്ക്കെടങ്കിലും ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുണ്ടെങ്കില്‍…….?’’
റോഷന്‍ ജോസെഫിനു ആക്സിഡണ്ട് ഒരു ഞെട്ടലോടെയാണ് ഞാനതു കേട്ടതു ഒപ്പം അപൂര്വജങ്ങളില്‍ അപൂര്വ്വ’മായ ‘’ഒ നെഗറ്റീവ്’’ രക്തമൊഴുകുന്ന തന്റെി കൈത്തണ്ടയിലെ നീല ഞരമ്പുകളിലേക്കും.. എന്നാല്‍ ഞരമ്പിലേക്കു കുത്തിയിറക്കുന്ന ആ നീണ്ട സൂചിമുനയുടെ തിളക്കം…?
അതിലൂടെ ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികള്‍…..? ഭയത്തിന്റെള കരിനിഴലായി തന്നെയെന്നും ചുറ്റിവരിഞ്ഞിരുന്ന സിറിഞ്ചും നീഡിലും….?അവളുടെ ശരീരത്തിലെ ഓരോ രോമകൂമത്തില്‍നിന്നും ഭയത്തിന്റെഴ ഉപ്പുരസങ്ങള്‍ കലെര്‍ന്ന വിയര്പ്പു ത്തുള്ളികള്‍ ഇറ്റിറ്റുവീണു…
‘’എത്രെയുംപ്പെട്ടെന്നു ഒ നെഗറ്റീവ് ബ്ലഡ് കിട്ടിയില്ലെങ്കില്‍ റോഷന്‍ ജോസഫിന്റെെ ജീവന്‍……?’’
അവള്‍ വീട്ടിലെത്തിയതേ കട്ടിലിലേക്കു വീണു ‘’ഈ കുട്ടി ഇതെന്തിന്റെന പുറപ്പാടാ വിളക്കു വെയ്ക്കാന്‍ വന്നില്ലെന്നതു പോട്ടെ നാമം ജപിക്കാനും കണ്ടില്ല’’ മുത്തശിയുടെ പരാതി..അന്നു രാത്രി അവള്ക്കു റങ്ങാന്‍ കഴിഞ്ഞില്ല മരണത്തിന്റെട മടിത്തട്ടിലേക്ക് നടന്നുനീങ്ങുന്ന തന്റെക കൂട്ടുകാരനെ സ്വപ്നംകണ്ട് ഞെട്ടിയുണര്ന്നു , ഒപ്പം ഭയത്തിന്റെന കരിനാഗമായി ഫണംവിടര്ത്തി നില്ക്കൂന്ന സിറിഞ്ചും, നീഡിലും, രക്തത്തുള്ളികളും….പിറ്റേദിവസവും പതിവുപോലെ പാതിവിടര്ന്ന പൂവുമായി ആ പനിനീര്ച്ചെ ടി തന്നെ കാത്തിരുന്നു, അവളതിനെ സൂക്ഷിച്ചുനോക്കി പെട്ടെന്നു വന്യമായ മൂളലോടെ എവിടുന്നോ പാഞ്ഞടുത്ത വണ്ടുകള്‍ അതിന്റെ് ഇതളുകളീലേക്ക് ആഴ്ന്നിറങ്ങി ആര്ത്തിതയോടെ തേന്‍ കുടിക്കുന്നു ‘’നിനക്കറിയുമോ പൂവിറുക്കുമ്പോള്‍ നിന്റെി കൂട്ടുകാരിക്കു എന്തു മാത്രം വേദനിക്കുമെന്നു…?’’ അവന്റെ് വാക്കുകള്‍ മനസ്സില്‍ മുഴങ്ങി.
‘’അപ്പോള്‍ ഈ വണ്ടുകളുടെ സൂചിമുനകള്‍പ്പോലെയുള്ള കൊമ്പുകള്‍ അവളുടെ ഇതളുകളിലേക്കു ആഴ്ന്നിറങ്ങുമ്പോള്‍…..??’’ എന്നിട്ടും എല്ലാം മറന്നവള്‍ പുഞ്ചിരിതൂകുന്നു!! അന്നവള്‍ പൂവിറുത്തില്ല, കോളേജിലും പോയില്ല പകരം ഹോസ്പിറ്റലിലേക്കായിരുന്നു പോയതു. തന്റെന ഞരമ്പുകളിലേക്കു ആഴ്ന്നിറങ്ങിയസൂചിമുനയോ അതിലൂടെ ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികളെയോ താന്‍ ഭയപ്പെട്ടില്ല, മനസ്സുമുഴുവന്‍ സ്വയം വേദനമറന്നുകൊണ്ടു വണ്ടുകള്ക്കാിയ് ആഹാരമൂട്ടുന്ന ആ റോസാച്ചെടിയായിരുന്നു…… ഐവി പോളില്‍ തൂക്കിയിട്ടിരിക്കുന്ന ബോട്ടിലില്നിയന്നു തന്റെ് കൂട്ടുകാരന്റെ് സിരകളിലേക്കു ഇറ്റിറ്റുവീഴുന്ന രക്തതുള്ളികളിലേക്കും പാതിയടഞ്ഞ അവന്റെട കണ്ണുകളിലേക്കുംനോക്കവേ എന്തെന്നില്ലാത്ത ആത്മനിവൃതി….
‘’അച്ഛന്റെ പെട്ടന്നുള്ള സ്ഥലമാറ്റം’’ ഇനിയും സാധാരണ ജീവിതത്തിലേക്കുതിരിച്ചുവന്നിട്ടില്ലാത്ത റോഷനോടു യാത്ര പറയുവാന്‍ സാധിച്ചില്ല, തന്റെ് പ്രിയപ്പെട്ട പനിനീര്ച്ചെ ടിയോടു യാത്രപറഞ്ഞപ്പോള്‍ ഹൃദയത്തിലെവിടെയോ കാരമുള്ളു തറഞ്ഞുകയറിയ അനുഭവം…
പുതിയ പട്ടണത്തിലെ തിരെക്കേറിയ ജീവിതത്തോടൊപ്പം മുറിഞ്ഞുപോയ തന്റെ കോളേജുവിദ്യാഭ്യാസത്തിന്റെത നൂലിഴകള്‍ കൂട്ടിക്കെട്ടുന്ന തിരക്കില്‍ റോഷനും, ആ പനിനീച്ചെടിയും വിസ്മൃതിയിലാണ്ടു… അതോടൊപ്പം പട്ടണത്തില്‍ പുതുതായി രൂപംകൊണ്ട ബ്ലഡ് ബാങ്കിലെ നിത്യസന്ദര്‍ശകയുമായി….
തന്റെന ധമനികളില്‍ നിന്നും രക്തബാങ്കിലേക്കൊഴുകുന്ന അപുര്വ്വ രക്തഗ്രൂപ്പ് മരണത്തോട് മല്ലടിക്കുന്ന പല ജീവിതങ്ങള്ക്കും മൃതസന്ജീവിനിമന്ത്രമായി..
വര്ഷങങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു, താനിന്നു ഉത്തരവാദിത്വമുള്ളൊരു വീട്ടമ്മയും, ഉദ്യോഗസ്ഥയുമാണ് ഓഫിസിലെ തിരക്കേറിയ ജോലികഴിഞ്ഞു പലപ്പോഴും വീട്ടില്‍ വൈകിയെത്തുന്ന തനിക്കും ഭര്ത്താകവിനുമിടയില്‍ എവിടെയൊക്കെയോ കാര്മേജഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നു ഇടക്കുള്ള ചാറ്റല്‍മഴയും, ആകെയൊരു വിരസത, എല്ലാത്തിനുമൊരു പരിഹാരമെന്നോണം നിശ്ചയിച്ചതായിരുന്നു ആ ഉല്ലാസയാത്ര.
മക്കളായിരുന്നു ഊട്ടി നിര്ദേുശിച്ചത് ഊട്ടിയിലെ ആ നനഞ്ഞ രാത്രിക്കുശേഷമുള്ള സായാഹ്നം, പെയ്തൊഴിഞ്ഞ മാനം പോലെ തെളിഞ്ഞ മനസ്സോടെ ഭര്ത്താളവിനോടും മക്കളോടുമൊത്തുള്ള ബോട്ടിങ്ങിനുശേഷം താമസസ്ഥലത്തേക്കു യാത്രതിരിക്കുവാന്‍ തുടങ്ങിയതായിരുന്നു, അപ്പോഴായിരുന്നു യാദൃച്ഛികമായി മണല്‍പ്പരപ്പില്‍ കൂട്ടം കൂടിനില്ക്കുന്നകുട്ടികളുടെ മദ്ധ്യത്തിലായ് അവര്ക്കു എന്തൊക്കെക്കെയോ നിര്ദേലശങ്ങള്‍ നല്കുന്ന അവനെ വീണ്ടും കണ്ടുമുട്ടിയതു,
അവള്ക്ക് തന്റെളകണ്ണുകളെ വിശ്വസിക്കാനായില്ല!!തന്റെമ പനിനീര്പ്പൂ വിന്റെള ആരാധകന്‍!!
അവനും തന്റെക പ്രിയ കൂട്ടുകാരിയെ തിരിച്ചറിഞ്ഞു, അവന്റെി കണ്ണുകളിലേക്കവള്‍ സൂക്ഷിച്ചുനോക്കി അവിടെആ പഴയ കുസൃതിയില്ല പകരം എന്തെന്നില്ലാത്ത ഒരാത്മനിവൃതിയുടെ തിളക്കം….
‘’.ആ വിസിറ്റിംഗ് കാര്ഡിവലേക്കവള്‍ വീണ്ടും ഉറ്റുനോക്കി’….
തോളിലെ നനുത്ത കരസ്പര്ശറനം അവളെ ചിന്തയില്‍നിന്നുമുണെര്ത്തിണ ഭര്ത്താനവാണ്, ‘’എന്തൊരു നില്പ്പാടോയിത്’’ അവള്‍ ക്ലോക്കിലേക്ക്നോക്കി സമയം രാത്രി പന്ത്രണ്ട്!!
‘’ഒരാഴ്ച എത്രെപ്പെട്ടന്നാ ഓടിമറഞ്ഞത് അല്ലെടോ’’ അവള്‍ ഭര്ത്താതവിനെനോക്കി പുഞ്ചിരിച്ചു,
‘’നാളെ അതിരാവിലെ പുറപ്പെടണം എങ്കിലേ സൂര്യനസ്തമിക്കുന്നതിനു മുന്നേ നാട്ടിലെത്തുകയുള്ളു’’ പിറ്റേദിവസം പുലര്ച്ചേ അവര്‍ യാത്രതിരിച്ചു, അവര്‍ നേരെ പോയതു അയാള്‍ നട്ടുവളര്ത്തി യ ആ പൂന്തോട്ടത്തിലേക്കായിരുന്നു, അവളുടെ കണ്ണുകള്‍ വിടര്ന്നു , പല പ്രായത്തിലും വലിപ്പത്തിലുമുള്ള ധാരാളം അനാഥക്കുട്ടികള്‍ അവര്ക്കു നാഥനായി അവന്‍….മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദം!! യാത്രപറഞ്ഞിറഞ്ഞിറങ്ങുമ്പോള്‍ മനസ്സുനിറയേ തന്റെ് സിരകളില്‍നിന്നും അവന്റെി ധമനികളിലേക്കൊഴുകിയ രക്തത്തുള്ളികളും അതിനു നിമിത്തമായ ആ പനിനീര്ച്ചെടിയുമായിരുന്നു….
……………………………………………………………………………………………………………………………………………………….