ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഭൂമിയെ പരിപോഷിപ്പിക്കാനുള്ള ശരിയായ സമയമാണ് ഇപ്പോഴെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രതിഞ്ജാബദ്ധത ഊട്ടിയുറപ്പിച്ച് ഹരിതാഭമായ ഭൂമിയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. പ്രകൃതിയ്ക്കായി നിലകൊള്ളുന്നവരെയും സംരക്ഷണ കര്‍മ്മം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും പരിസ്ഥിതി ദിനത്തില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. പ്രകൃതിയും മനുഷ്യയും തമ്മില്‍ കൈകോര്‍ക്കണമെന്ന ആശയത്തിലൂടെ മനുഷ്യന്‍ മണ്ണില്‍തൊട്ട് ആ പപ്പപ്പിന്‍റെ സൗന്ദര്യം ആസ്വദിക്കുകയും അതിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഭൂമിയ്ക്കായി സംരക്ഷണകവചം ഒരുക്കാന്‍ അണിചേരണമെന്നത് എല്ലാവരും ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അതേസമയം ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഏറ്റവും മാരകമായി പ്രകൃതിയെ ബാധിക്കുന്നതെന്നും അതിനെതിരെ പ്രകൃതിയെ രക്ഷിക്കാന്‍ ഒരുമിക്കണമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.