കെ.ആര്‍.രാജേഷ്. (Street Light fb group)
“മക്കളോട് ചോദിക്ക് നമ്മളെ രണ്ടുപേരെയും ഒരിടത്ത് താമസിപ്പിക്കാന്‍ വയ്യേ എന്ന് “
ആകാശത്ത് മഴക്കാറുകള്‍ കൂടുകൂട്ടിയ വൈകുന്നേരം, സുഭദ്രാമ്മ തന്‍റെ വിറയാര്‍ന്ന കൈകള്‍ മാധവന്‍നായരുടെ കൈകളില്‍ ചേര്‍ത്തുപിടിച്ചു ചോദിക്കുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു…………….
“അമ്മ എന്താ ഈ പറയുന്നത്,എനിക്കും അവള്‍ക്കും രാവിലെ തന്നെ ജോലിക്ക് പോകേണ്ടതാണ് ,തിരക്ക് ഒഴിഞ്ഞിട്ട് സമയമില്ല ,പിന്നെ ആ വേലക്കാരി ലക്ഷ്മിക്ക് ശമ്പളത്തില്‍ എന്തേലും കൂട്ടികൊടുത്ത് വേണം അമ്മയെ കൂടി നോക്കാന്‍ പറയാന്‍ “
മകന്‍ ബാബുവിന്റെ വാക്കുകള്‍ കേട്ടതോടെ ഇരുവരും പെടുന്നനെ നിശബ്ദരായി…………..
“അതിനപ്പുറമാ എന്‍റെ അവസ്ഥ ഞാനും ചേട്ടനുംകൂടി നോക്കിയിട്ടും ബിസ്സിനസ് കാര്യങ്ങള്‍ നേരാവണ്ണം നടക്കുന്നില്ല ,അതിനിടയിലാ അച്ഛനെ കൂടി കൊണ്ട്പോകുന്നത് ,വല്ല വൃദ്ധസദനത്തില്‍ ആക്കിയാല്‍ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കിയെന്ന പേര്ദോശം കേള്‍ക്കണമല്ലോ എന്നോര്‍ത്താണ്….. “
ഇളയമകള്‍ മാലിനിയുടെതായായിരുന്നു അടുത്ത ഊഴം….
ഇടവപ്പാതിമഴ തിമിര്‍ത്തുപെയ്യുന്ന ആ സന്ധ്യയില്‍ അറുപതുകൊല്ലം ഒന്നിച്ചു താമസിച്ച തറവാടിനോട് വിട ചൊല്ലി മാധവന്‍നായരും ,സുഭദ്രാമ്മയും രണ്ടു മക്കളുടെകൂടെ വ്യത്യസ്ഥദിശകളിലേക്ക് യാത്രതിരിക്കുമ്പോള്‍,അറുപത് വര്‍ഷം നീണ്ട പ്രണയത്തിനെ,സ്നേഹത്തെ സ്വന്തം മക്കള്‍ വെട്ടിമുറിച്ച നൊമ്പരത്താല്‍ ,ഇരുവരെയും കണ്ണുകളില്‍ നിന്നും മറ്റൊരു ഇടവപ്പാതിതോരാതെപെയ്യുന്നുണ്ടായിരുന്നു,