ജോണ്‍സണ്‍ ചെറിയാന്‍.
വടകര: കോഴിക്കോട് ജില്ലയിലെ വടകരയില്‍ പുലിയിറങ്ങി. ചില വഴിയാത്രക്കാരാണ് പുലിയ കണ്ടതായി അറിയിച്ചത്. കോട്ടക്കടവില്‍ എം നാണു റോഡില്‍ പുലിയെ കണ്ടെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
എന്നാല്‍ നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും പുലിയ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് മാസം മുമ്ബും വടകര റെയില്‍വേ സ്റ്റേഷന്‍ പ്രദേശത്ത് പുലി ഇറങ്ങിയതായി പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുപോലുള്ള വ്യാജ പ്രചരണമായിരിക്കാമെന്നാണ് നാട്ടുകാരുടെയും പോലീസിന്റെയും നിഗമനം. അതേസമയം പ്രദേശവാസികള്‍ ആശങ്കയിലാണ്.
രണ്ട് മാസം മുമ്ബ് കണ്ണൂരില്‍ നിന്നും പുലിയെ പിടിച്ചിരുന്നു. കണ്ണൂരിലെ നഗര മധ്യത്തിലായിരുന്നു പുലി ഇറങ്ങിയത്. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തായത്തെരു മൊയ്തീന്‍ പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സമാനമായ രീതിയില്‍ മലപ്പുറം തിരൂരിനടുത്ത പുറത്തൂരില്‍ പുലിയിറങ്ങിയിരുന്നു. കാടില്ലാത്ത ഈ പ്രദേശത്ത് എങ്ങനെ പുലി എത്തിയെന്നായിരുന്നു സംശയം.