ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മദ്യശാലകൾ വീണ്ടും തുറക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഒപ്പുവച്ചു. പുതിയ ഓർഡിനൻസ് പ്രകാരം ഇനിമുതൽ മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട.
മദ്യശാലകൾക്ക് അനുമതി നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം (എൻ.ഒ.സി) ആവശ്യമാണെന്ന വ്യവസ്ഥ എടുത്തു കളയാനും എക്‌സൈസ് വകുപ്പിന്റെ ലൈസൻസിന്റെ മാത്രം അടിസ്ഥാനത്തിൽ പുതിയ മദ്യശാലകൾ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമായി പഞ്ചായത്തിരാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്തുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെ മതമേലാദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വരികയും ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ഗവർണർ ഇത് നിരാകരിച്ചു.